തോട്ടഭൂമി ഏറ്റെടുക്കൽ: നിയമ സെക്രട്ടറിയുടെ നിലപാട് ആറ് അനുകൂല റിപ്പോർട്ടുകൾ തള്ളി
text_fieldsതൊടുപുഴ: ടാറ്റ, ഹാരിസൺ എന്നിവയുടേതടക്കം 5.25 ലക്ഷം ഏക്കർ തോട്ടഭൂമി ഇപ്പോഴത്തെ നിലയിൽ ഏറ്റെടുക്കാനാകില്ലെന്ന നിയമസെക്രട്ടറിയുടെ റിപ്പോർട്ട്, ഇതു സംബന്ധിച്ച ആറ് റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ്. ഭൂമി ഏറ്റെടുക്കാമെന്ന നിർദേശമായിരുന്നു സർക്കാറിനു ലഭിച്ച ഇൗ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. തോട്ട ഭൂമി സർക്കാറിേൻറതാെണന്നാണ് ആറ് കമീഷനുകളും കണ്ടെത്തിയത്. എന്നാൽ, ടാറ്റയുടെയും ഹാരിസണിെൻറയും ഭൂമി അവരുടെ കൈവശമിരിക്കുന്നതായി കാണണമെന്നാണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. ഇത് ഏറ്റെടുക്കണമെങ്കിൽ പാട്ടഭൂമിയായി കണ്ട് നിയമനിർമാണം നടത്തിയാൽ സാധിക്കില്ല. തോട്ടങ്ങൾ അനധികൃത കൈവശത്തിലല്ലെന്നും റിപ്പോർട്ട് പറയുന്നു.
ഹാരിസൺ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ 1999 മുതൽ നിയോഗിക്കപ്പെട്ട ആറ് അന്വേഷണ കമീഷനുകളും അവർ കൈവശം വെച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണമെന്നുമാണ് പറഞ്ഞത്, സുമിത എൻ. മേനോൻ (1999), നിവേദിത പി. ഹരൻ (2005), ജസ്റ്റിസ് എൽ. മനോഹരൻ (2007), സജിത് ബാബു (2010), ഡോ. എം.ജി. രാജമാണിക്യം (2015) റിപ്പോർട്ടുകളും പുറമെ, 2013ലെ വിജിലൻസ് റിപ്പോർട്ടിലും ഇതാണുള്ളത്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻസ് ആക്ട് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശംെവച്ചിരുന്ന തോട്ടഭൂമി സർക്കാറിേൻറതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു സ്പെഷൽ ഒാഫിസർ രാജമാണിക്യത്തിെൻറ റിപ്പോർട്ടിലെ മുഖ്യശിപാർശ.
എന്നാൽ, ഇത് ഭരണഘടന വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്ന വാദമാണ് നിയമസെക്രട്ടറി വി.ജി. ഹരീന്ദ്രനാഥ് ഉയർത്തുന്നത്. ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നും ഫെറ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിനേ അധികാരമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടാറ്റയുടേതും മറ്റും കൈവശഭൂമിയാണെന്ന നിയമ സെക്രട്ടറിയുടെ റിപ്പോർട്ട് കമ്പനികൾക്ക് അനുകൂലമായ വാദം ബലപ്പെടുത്താനാകും സഹായിക്കുക. ഇക്കാര്യത്തിൽ പുതിയ നിയമത്തിെൻറ സാധ്യത പരിശോധിക്കാൻ നിയമവകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി പദ്മാകരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ട് നിയമ സെക്രട്ടറിയുടേതിന് വിരുദ്ധമായാലും അനുകൂലമായാലും നടപടികൾ വൈകാനാണ് ഇടയാക്കുക. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തിൽ സി.ബി.ഐ, എൻഫോഴ്സ്മെൻറുതല അന്വേഷണ ശിപാർശയും രാജമാണിക്യം റിപ്പോർട്ടിലുണ്ട്. ഇതിനെയെല്ലാം അട്ടിമറിക്കാൻ കമ്പനികൾക്ക് അനുകൂലമായി ഉന്നതതല ഗൂഢാലോചന അരങ്ങേറുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.
റിപ്പോർട്ട് ചവറ്റുകുട്ടയിൽ തള്ളണം ^സുധീരൻ
തിരുവനന്തപുരം: ഹാരിസൺ, ടാറ്റ ഉൾപ്പടെയുള്ള വൻകിടക്കാർ ൈകയറിയ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പറയുന്ന സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ൈകയോടെ തള്ളിക്കളയണമെന്ന് വി.എം. സുധീരൻ. നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത് സർക്കാറിലെ നിക്ഷിപ്ത താൽപര്യക്കാരുടെ കരുനീക്കങ്ങളാണ്.
സർക്കാറിെൻറ നിയമവകുപ്പ് സെക്രട്ടറി എന്നനിലയിൽ പ്രവർത്തിക്കുന്നതിനു പകരം വൻകിട ൈകയേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെ നിയമ സെക്രട്ടറി പ്രവർത്തിക്കുെന്നന്ന് ഇപ്പോഴത്തെ റിപ്പോർട്ട് കണ്ടാൽ ആർക്കും തോന്നും. ഹൈകോടതി തള്ളിക്കളഞ്ഞ വൻകിടക്കാരുടെ വാദങ്ങളാണ് റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്. വൻകിട ൈകേയറ്റക്കാരെ രക്ഷിച്ചെടുക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഫലമാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. സർക്കാർ നേരത്തേ മുതൽ സ്വീകരിച്ചിട്ടുള്ള നയങ്ങൾക്കും നിലപാടുകൾക്കും ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധവുമായ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ സർക്കാർ തയാറാകണം.
അനുകൂലമായ ഹൈകോടതി വിധിക്കും സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങൾക്കും വില കൽപിക്കാതെ റിപ്പോർട്ടിന് രൂപം നൽകിയ നിയമ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.