Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ മരണം: പ്രവാസി...

കോവിഡ്​ മരണം: പ്രവാസി കുടുംബങ്ങൾക്കും നഷ്​ടപരിഹാരം നൽകണമെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി

text_fields
bookmark_border
et muhammed basheer
cancel

മലപ്പുറം: കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്​ടപരിഹാരം നൽകണമെന്ന്​ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി. പ്രവാസികളെ ആശ്രയിച്ച്​ കഴിയുന്ന പല കുടുംബങ്ങളും ദുരിതത്തിലാണ്​. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്​ചാത്തലത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രിക്കും കത്ത്​ നൽകുമെന്നും ഇ.ടി മുഹമ്മദ്​ ബഷീർ പറഞ്ഞു.

കോവിഡ്​ ബാധിച്ച മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണ്​. നഷ്​ടപരിഹാരം നൽകാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. എന്നാൽ, ഇൗ വാദം തള്ളിയാണ്​ സുപ്രീംകോടതിയിൽ നിന്നും വിധിയുണ്ടായത്​. ആറാഴ്ചക്കകം നഷ്​ടപരിഹാരത്തിൽ തീരുമാനമെടുക്കണമെന്നാണ്​ വിധിയെന്നും ഇ.ടി മുഹമ്മദ്​ ബഷീർ വ്യക്​തമാക്കി.

നേരത്തെ കോവിഡ്​ മരണങ്ങൾ നിശ്​ചയിച്ചതിൽ പാളിച്ചയുണ്ടായിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ET Mohammed Basheer
News Summary - ET Mohammad Basheer MP demands compensation for expat families
Next Story