'കോവിഡിെൻറ മറവിലുള്ള പ്രവാസി ചൂഷണം അവസാനിപ്പിക്കണം'
text_fieldsമലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് പരിശോധനയുടെ പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
വിദേശ നാടുകളില്‍നിന്ന് ടെസ്റ്റ് നടത്തി വരുന്നവര്‍ വിമാനത്താവളങ്ങളിൽ വീണ്ടും കോവിഡ് പരിശോധന സ്വന്തം ചെലവില്‍ നടത്തണമെന്ന പുതിയ നിബന്ധന പ്രവാസികൾക്ക് പ്രയാസമുണ്ടാക്കും.
നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം വകഭേദം വന്ന കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള മോളിക്കുലാര്‍ ടെസ്റ്റ് കൂടാതെ ഒരാഴ്ചക്ക് ശേഷം വീണ്ടും കോവിഡ് ടെസ്റ്റ് നടത്തണം. ഇത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നെതന്നും ഇ.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.