ക്വാറൻറീന് വിട്ടുനൽകിയ കേന്ദ്രങ്ങൾ സർക്കാർ ഉപയോഗിച്ചില്ല –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsകോഴിക്കോട്: പ്രവാസികളെ ക്വാറൈൻറന്‍ ചെയ്യാൻ മുസ്ലിം സംഘടനകള്‍ വിട്ടുനല്‍കിയ ആയിരത്തോളം സൗജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കാതെ പ്രവാസികളെ വഞ്ചിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ആശുപത്രികള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് സംഘടനകൾ നൽകിയത്. ഇതില്‍ 30 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയതെന്ന് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ വരുന്ന സമയം സര്‍ക്കാറിെൻറ മുമ്പിലുണ്ടായിരുന്ന പ്രധാന ആശങ്ക എവിടെ ക്വാൈൻറന് ചെയ്യുമെന്നതായിരുന്നു. പരിഹാരമെന്ന നിലയിലാണ് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ക്വാറൈൻറന്‍ നല്‍കാമെന്ന് മുസ്ലിം ലീഗ് സര്‍ക്കാറിനെ അറിയിച്ചത്. ഇ.കെ, എ.പി സമസ്തയും, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളും, പീപ്പിള്‍സ് ഫൗണ്ടേഷനും സ്ഥാപനങ്ങൾ കൈമാറാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇവയൊന്നും ഉപയോഗിച്ചില്ല -ഇ.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.