അസം, മിസോറം മേഖലയിലെ സംഘർഷം പരിഹരിക്കണം: മോദിക്ക് ഇ.ടി കത്തയച്ചു
text_fieldsന്യൂഡല്‍ഹി: അസം, മിസോറം മേഖലയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കണമെന്ന് അഭ്യർഥിച്ച് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിഷയം അദ്ദേഹം പാർലമെൻറിലും ഉന്നയിച്ചു.
അസമില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന അക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്.അസം മിസോറം മേഖലയില്‍ നടക്കുന്ന അക്രമങ്ങളില്‍ 50ലേറെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. എങ്ങോട്ടു പോകണമെന്നറിയാതെ നിരാലംബരായ ഇവര്‍ക്ക് നീതി ഉറപ്പാക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. പള്ളികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളുമെല്ലാം ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും ഇ.ടി വിശദീകരിച്ചു. അസം സര്‍ക്കാർ സ്ഥിതി നിയന്ത്രിക്കുന്നതില്‍ തീര്‍ത്തും പരാജയമാണ്.
ഏതു തലത്തിലേക്കും ആളിപ്പടരാന്‍ സാധ്യതയുള്ള സംഭവത്തെ നിയന്ത്രണവിധേയമാക്കല്‍ രാജ്യത്തിെൻറ ബാധ്യതയാണ്. സംസ്ഥാന വിഷയം എന്ന് ഒഴിഞ്ഞുമാറാതെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇ.ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.