സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം; ഇ.ടി പാർലമെന്‍റിൽ ആവശ്യപ്പെട്ടു
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.പെട്ടെന്നുള്ള യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനാൽ ഒട്ടേറെ ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ ദുബൈയിൽ കുടുങ്ങി കിടക്കുകയാണ്. അവരുടെ രക്ഷക്ക് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇ.ടി ആവശ്യപ്പെട്ടു. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാഥറസിൽ ബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡൽഹിയിൽ നിന്നും പോയ സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമ പ്രവർത്തകനെ കൃത്രിമ കുറ്റം ചുമത്തി അന്യായമായി ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന് നീതി ലഭിക്കാനായി ഗവണ്‍മെന്‍റ് വേഗം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭയിൽ യു.പി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് ചില അംഗങ്ങൾ സംസാരിക്കുകയുണ്ടായി. എന്നാല്‍ അവര്‍ അവിടെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് നേരെ മൗനം പാലിക്കുകയാണ്. ഇത് കുറ്റകരവും അപലപനീയവുമായ നടപടിയാണെന്നും ഇ.ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.