'സർവകലാശാലാ ആത്മാക്കൾക്ക് നിത്യശാന്തി നൽകണം'; പ്രതികരണവുമായി കാലടിയിലെ നിയമന ക്രമക്കേട് വെളിപ്പെടുത്തിയ വിഷയ വിദഗ്ധൻ
text_fieldsതിരുവനന്തപുരം: കാലടി സർവകലാശാലയിൽ മന്ത്രി എം.ബി. രാജേഷിന്‍റെ ഭാര്യയുടെ നിയമന ക്രമക്കേട് പുറത്തുപറഞ്ഞ വിഷയ വിദഗ്ധൻ ഡോ. ഉമർ തറമേൽ കണ്ണൂരിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കിയ ഹൈകോടതി വിധിയിൽ പ്രതികരണവുമായി രംഗത്ത്.
അടുത്തകാലത്ത് അധ്യാപക സെലക്ഷൻ കമ്മിറ്റികളുടെ തീരുമാനങ്ങളിൽ പുനഃക്രമീകരണം വരുത്തി സർവകലാശാല ആത്മാക്കൾക്ക് നിത്യശാന്തി നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗത്തിലെ മുൻ പ്രഫസർ കൂടിയായ ഡോ. ഉമർ ഫേസ്ബുക്കിൽ കുറിച്ചു.
വിഷയ വിദഗ്ധരടങ്ങിയ ഇത്തരം സെലക്ഷൻ കമ്മിറ്റികൾ സർവകലാശാല അക്കാദമിസത്തിന് ഏൽപിച്ച കളങ്കം ചെറുതല്ല. 'ഡോ. ജോസഫ് സ്കറിയക്ക് അഭിനന്ദനങ്ങൾ' എന്നും അദ്ദേഹം കുറിച്ചു.
കാലടി സർവകലാശാലയിൽ മലയാളം അസി. പ്രഫസർ തസ്തികയിലെ നിയമനത്തിൽ ഉമർ തറമേൽ ഉൾപ്പെടെ വിഷയവിദഗ്ധർ നൽകിയ മാർക്ക് അട്ടിമറിച്ചാണ് എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയത്. ഇതിനെതുടർന്ന് റാങ്ക് പട്ടിക ശീർഷാസനം ചെയ്തെന്ന പ്രതികരണവുമായി ഉമർ തറമേൽ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.