ഇടം തരില്ലെന്ന് നഗരസഭ; ഗർഭാവസ്ഥയില്‍ മരിച്ച കുഞ്ഞിന് കുഴിമാടമൊരുക്കി പൊലീസ്
text_fieldsഏറ്റുമാനൂർ: ഗർഭാവസ്ഥയില്‍ മരിച്ച കുഞ്ഞിെൻറ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നിഷേധിച ്ച് ഏറ്റുമാനൂർ നഗരസഭ. 36 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ പൊലീസ് തന്നെ കുഴിയെടുത് ത് സംസ്കരിച്ചു. കോട്ടയം അതിരമ്പുഴ വേദഗിരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന യുവതിയ ുടെ ഗർഭാവസ്ഥയില്‍ മരിച്ച കുഞ്ഞിെൻറ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് നഗര സഭയും പൊലീസും തമ്മില്‍ തർക്കം ഉണ്ടായത്.
വ്യാഴാഴ്ച പുലർച്ച ഒന്നിനാണ് പ്രസവവേ ദനയെ തുടർന്ന് യുവതിയെ അതിരമ്പുഴ പഞ്ചായത്ത് അതിര്‍ത്തിയിലെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് മരിച്ചേതാടെ സംസ്കരിക്കാൻ നഗരസഭയെ സമീപിച്ചു. എന്നാൽ, ബന്ധുക്കളോടും പൊലീസിനോടും പൊതുശ്മശാനത്തില്‍ ഇടമില്ലെന്ന നിലപാട് നഗരസഭ സ്വീകരിച്ചെന്നാണ് ആരോപണം. മൃതദേഹവുമായി നഗരസഭ ഓഫിസിനു മുന്നില്‍ എസ്.ഐ അനൂപ് സി. നായർ പ്രതിഷേധിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നഗരസഭ സ്ഥലം നൽകാൻ തയാറായെങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നൽകിയില്ല. ഇതോടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് എസ്.ഐ അനൂപ് സി. നായർ, എ.എസ്.ഐ കെ. സജി എന്നിവരുടെ നേതൃത്വത്തിൽ തെള്ളകത്തെ ശ്മശാനത്തിൽ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ നഗരസഭക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. നഗരസഭയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ചെയർമാെൻറ കാബിനിലെത്തി മുദ്രാവാക്യം മുഴക്കി നെയിം ബോർഡുകൾ തകർത്തു.
അതേസമയം, അടിസ്ഥാനരഹിത ആരോപണത്തിലൂടെ നഗരസഭയെ കരുവാക്കി പൊലീസ് വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് നഗരസഭ ചെയര്മാന് ജോര്‍ജ് പുല്ലാട്ട് ആരോപിച്ചു. മൃതദേഹം സംസ്കരിക്കാൻ വ്യാഴാഴ്ച നാലരയോടെ അതിരമ്പുഴ പഞ്ചായത്തിെൻറ കത്തുമായാണ് പൊലീസ് വന്നത്. എഫ്.ഐ.ആർ പകര്‍പ്പും മറ്റും സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരികെ പോയ പൊലീസ് ഓഫിസ് അടക്കുംവരെ എത്തിയില്ല. യുവതി താമസിക്കുന്നതും പ്രസവിച്ചതും നഗരസഭയിലല്ല. നഗരസഭയുടെ ആധുനിക ശ്മശാനം പണി എങ്ങുമെത്തിയിട്ടില്ല.
തെള്ളകത്തുള്ള ശ്മശാനം പാര്‍പ്പിടമേഖലയില്‍ ആയതിനാല്‍ നഗരസഭയിലെ മൃതദേഹങ്ങള്‍ മാത്രമേ സംസ്കരിക്കാന്‍ അനുവദിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് മൃതദേഹവുമായി പൊലീസ് ഏറ്റുമാനൂരില്‍ എത്തിയത്. മൃതദേഹം ആശുപത്രിയില്‍നിന്ന് നഗരസഭ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്ന് മറവ് ചെയ്യണമെന്ന പൊലീസ് നിലപാടിനോട് വിയോജിക്കുക മാത്രമാണ് ചെയ്തത്.
അനാദരവ് കാട്ടിയത് നഗരസഭയല്ല. സൗകര്യം ലഭിക്കുംമുമ്പേ മൃതദേഹവുമായി നാടുനീളെ നടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് പൊലീസാണ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നഗരസഭ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.