പകർച്ചഭീതി വേണ്ട: നെഗറ്റീവായാലും 104 ദിവസം വരെ വൈറസ് അവശിഷ്ടങ്ങളുണ്ടാകാം
text_fieldsതിരുവനന്തപുരം: കോവിഡിൽനിന്ന് മുക്തിനേടിയവരുടെ ശരീരത്തിൽ 104 ദിവസം വരെ വൈറസിെൻറ അവശിഷ്ടങ്ങളുണ്ടാകാമെങ്കിലും പകർച്ചഭീതി വേണ്ടതില്ലെന്ന് ആേരാഗ്യവകുപ്പ്. പകർച്ച ശേഷിയില്ലാത്ത ദുർബലമായ വൈറസ് ശേഷിപ്പുകളാണ് ശരീരത്തിൽ തങ്ങിനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാലയളവിൽ ആർ.ടി.പി.സി.ആർ നടത്തിയാൽ കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചേക്കാം. അതിസൂക്ഷ്മഘടകങ്ങെളയും കെണ്ടത്തുന്ന സൂക്ഷ്മ പരിശോധനയായതിനാലാണ് േപാസിറ്റീവ് ഫലം കിട്ടുന്നതെന്നും ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
നേരിയ ലക്ഷണങ്ങളുള്ള കേസിൽ ആദ്യ പത്ത് ദിവസം വരെയും ഇടത്തരമോ തീവ്രമോ ആയ കേസുകളിൽ 15 ദിവസം വരെയുമാണ് രോഗപ്പകർച്ചക്ക് സാധ്യത. പത്ത് ദിവസത്തിന് ശേഷമുള്ള പരിശോധനയും തുടർന്ന് ഏഴ് ദിവസത്തെ നിരീക്ഷണവും കൂടിയാകുന്നതോടെ പകർച്ച സാധ്യത ഇല്ലാതാകും. ഇൗ സാഹചര്യത്തിൽ രോഗമുക്തി നേടിയയാൾ ലക്ഷണങ്ങെളാന്നുമില്ലെങ്കിൽ മൂന്ന് മാസത്തേക്ക് പരിശോധനയൊന്നും നടത്തേണ്ടതില്ലെന്ന് പുതിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. ഒൗദ്യോഗിക ആവശ്യങ്ങൾക്കായുള്ള കോവിഡ് സർട്ടിഫിക്കറ്റ് വേണ്ടവർ ആർ.ടി.പി.സി.ആറിന് പകരം ആൻറിജൻ ടെസ്റ്റ് നടത്തണം. ഡയാലിസിസിനും ഇത് ബാധകമാണ്. കോവിഡ് മുക്തരായവരിൽ ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ ആർ.ടി.പി.സി.ആർ ഫലം പോസിറ്റീവായാലും ശസ്ത്രക്രിയ നീട്ടിവെക്കേണ്ട.
കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടാവുകയും ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്ന പക്ഷം കോവിഡ് മുക്തനായ ആളാണെങ്കിലും പരിശോധന നടത്തുകയും ക്വാറൻറീൻ അടക്കം മുൻകരുതൽ സ്വീകരിക്കുകയും വേണം. കോവിഡ് മുക്തർക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാമെന്ന സാധ്യത കൂടിയാണ് ഇതിലൂടെ അടിവരയിടുന്നത്. ആൻറി ബോഡി ടെസ്റ്റ് കോവിഡ് ബാധക്കോ രോഗമുക്തിക്കോ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.