നൂറുദിവസം കഴിഞ്ഞിട്ടും ആർ.സി കിട്ടാതെ വാഹനഉടമകൾ
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽനിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വാഹന ഉടമകളുടെ മാസങ്ങളായ കാത്തിരിപ്പ് തുടരുന്നു. മൂന്നര മാസത്തോളമായി വിവിധ ആർ.ടി.ഒ ഓഫിസുകളിൽ പണമടച്ച് അപേക്ഷ നൽകിയ നൂറുകണക്കിനാളുകൾക്കാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാതിരിക്കുന്നത്. ഉടമകൾ ബന്ധപ്പെടുന്ന സമയം വിവിധ ഓഫിസുകളിൽനിന്ന് വിവിധ കാരണങ്ങളാണ് പറയുന്നത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ് പരാതി. സമർപ്പിച്ച അപേക്ഷകൾ യഥാസമയം അപ് ലോഡ് ചെയ്യാത്തതാണ് ഉടമകൾക്ക് സമയനഷ്ടത്തിന് കാരണം.
സെൻട്രലൈസ്ഡ് ആർ.സി പ്രിന്റിങ് നടപ്പിൽവരുത്തുന്നതിന് മുന്നോടിയായി ആർ.സി പ്രിന്റ് എടുത്തതിൽ വന്ന പിഴവുകൾ സംബന്ധിച്ച് ട്രാൻസ്പോർട്ട് കമീഷണർക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ആർ.സി റീപ്രിൻറ് ചെയ്യുന്നതിന് അനുവാദം കിട്ടുന്നമുറക്ക് ആർ.സി അയച്ചുനൽകുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
സേവനാവകാശ നിയമപ്രകാരം 10 ദിവസത്തിനുള്ളിൽ കിട്ടേണ്ട സേവനമാണ് നൂറുദിവസം പിന്നിട്ടിട്ടും ലഭിക്കാതിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ രക്ഷപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.