Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഒത്തുതീർപ്പിലെത്തിയാലും സദാചാര പൊലീസ് ആക്രമണക്കേസ്​ റദ്ദാക്കാനാവില്ല -ഹൈകോടതി

text_fields
bookmark_border
ഒത്തുതീർപ്പിലെത്തിയാലും സദാചാര പൊലീസ് ആക്രമണക്കേസ്​ റദ്ദാക്കാനാവില്ല -ഹൈകോടതി
cancel

കൊ​ച്ചി: പ​രാ​തി​ക്കാ​ര​നു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യാ​ലും സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സ്​ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ത​ര മ​ത​സ്ഥ​യാ​യ യു​വ​തി​യു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് നാ​സ​ർ അ​ട​ക്കം 10​ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ ജ​സ്റ്റി​സ്​ കെ. ​ഹ​രി​പാ​ലി​ന്‍റെ നി​രീ​ക്ഷ​ണം. ​

പ്ര​ശ്​​നം ഒ​ത്തു​തീ​ർ​പ്പാ​യെ​ന്നും കാ​സ​ർ​കോ​ട് അ​സി​സ്റ്റ​ന്‍റ്​ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​വ​ശ്യം. 2017 ജൂ​ലൈ 23ന്​ ​യു​വ​തി​യു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്.

കേ​സ്​ റ​ദ്ദാ​ക്കാ​നു​ള്ള പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​​ത്തെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു.

പ്ര​തി​ക​ളി​ൽ ചി​ല​ർ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്നും വി​ചാ​ര​ണ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ഹ​ര​ജി ത​ള്ളി​യ​ത്. കേ​സ് റ​ദ്ദാ​ക്കു​ന്ന​ത്​ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന്​ കോ​ട​തി അ​ഭി​​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moral PolicingKerala Police
News Summary - Even if a compromise is reached the moral policing assault case cannot be dismissed says High Court
Next Story