കേന്ദ്ര ഏജൻസി തെറ്റ് ചെയ്താലും അന്വേഷണം നേരിടണം; സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: അന്വേഷണത്തിെൻറ മറവിൽ കേന്ദ്ര ഏജൻസി തെറ്റ് ചെയ്താൽ അന്വേഷണം നേരിടാൻ ബാധ്യസ്ഥരാണെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. നയതന്ത്ര ബാഗേജിെൻറ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മൊഴിനൽകാൻ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന പ്രതി സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നതാണ്. സംഭവം ശരിയാണെങ്കിൽ ഗുരുതര സ്വഭാവത്തിലുള്ളതും രാജ്യത്ത് ആരും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതുമാണ്. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സമർപ്പിച്ച ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
പരസ്പരം സഹകരിക്കുന്ന ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന ഏജൻസിയെ കേന്ദ്ര ഏജൻസി അവിശ്വസിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരൺ പി. റാവൽ പറഞ്ഞു. ആരോപണവിധേയന് അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാനാകില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം വ്യാജ െതളിവുണ്ടാക്കാനുള്ള ലൈസൻസല്ല. അത് അന്വേഷണ ഉദ്യോഗസ്ഥെൻറ ബാധ്യതയല്ല. കസ്റ്റഡിയിലുള്ളയാളുടെ മൊഴിക്ക് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ50 പ്രകാരമുള്ള തെളിവുമൂല്യം ഇല്ല. അന്വേഷണ ഉദ്യോഗസ്ഥന് ആരെയും വിളിച്ചുവരുത്തി തെളിവ് ശേഖരിക്കാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയല്ല. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിെൻറ പരിധിയിൽ വരുന്ന വിഷയമല്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ തെളിവ് ശേഖരിച്ച് കോടതിയിൽ നൽകുകയാണ് ചെയ്യുന്നത്. തീരുമാനം കോടതിയുടേതാണ്. സ്വപ്ന സുരേഷിെൻറ ശബ്ദരേഖക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഒരുബന്ധവുമില്ല. ശബ്ദരേഖ ചോർന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഇ.ഡിയാണ്. അന്വേഷണം തുടങ്ങിയപ്പോൾ ചില കുറ്റകൃത്യങ്ങൾ നടന്നതായി അറിയാൻ കഴിഞ്ഞതോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഇ.ഡിതന്നെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നതിൽ വൈരുധ്യമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സ്വപ്നയെ ഇ.ഡി ചോദ്യംചെയ്യുമ്പോൾ ഒപ്പം വനിത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നോ എന്നതടക്കം അന്വേഷിക്കേണ്ട വിഷയമാണെന്നും സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിെന ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായർ അയച്ച കത്തിെൻറയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരായ ഹരജികളാണ് പരിഗണനയിലുള്ളത്.
'മുഖ്യമന്ത്രിക്കെതിരെ മൊഴിക്ക് ഇ.ഡി നിർബന്ധിെച്ചന്ന മൊഴി ഞെട്ടിക്കുന്നത്'
കൊച്ചി: അന്വേഷണത്തിെൻറ മറവിൽ കേന്ദ്ര ഏജൻസി തെറ്റ് ചെയ്താൽ അന്വേഷണം നേരിടാൻ ബാധ്യസ്ഥരാണെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. നയതന്ത്ര ബാഗേജിെൻറ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മൊഴിനൽകാൻ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന പ്രതി സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നതാണ്. സംഭവം ശരിയാണെങ്കിൽ ഗുരുതര സ്വഭാവത്തിലുള്ളതും രാജ്യത്ത് ആരും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതുമാണ്. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സമർപ്പിച്ച ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം.
പരസ്പരം സഹകരിക്കുന്ന ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന ഏജൻസിയെ കേന്ദ്ര ഏജൻസി അവിശ്വസിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഹരൺ പി. റാവൽ പറഞ്ഞു. ആരോപണവിധേയന് അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാനാകില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണം വ്യാജ െതളിവുണ്ടാക്കാനുള്ള ലൈസൻസല്ല. അത് അന്വേഷണ ഉദ്യോഗസ്ഥെൻറ ബാധ്യതയല്ല. കസ്റ്റഡിയിലുള്ളയാളുടെ മൊഴിക്ക് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ50 പ്രകാരമുള്ള തെളിവുമൂല്യം ഇല്ല. അന്വേഷണ ഉദ്യോഗസ്ഥന് ആരെയും വിളിച്ചുവരുത്തി തെളിവ് ശേഖരിക്കാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയല്ല. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിെൻറ പരിധിയിൽ വരുന്ന വിഷയമല്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ തെളിവ് ശേഖരിച്ച് കോടതിയിൽ നൽകുകയാണ് ചെയ്യുന്നത്. തീരുമാനം കോടതിയുടേതാണ്. സ്വപ്ന സുരേഷിെൻറ ശബ്ദരേഖക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഒരുബന്ധവുമില്ല. ശബ്ദരേഖ ചോർന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ഇ.ഡിയാണ്. അന്വേഷണം തുടങ്ങിയപ്പോൾ ചില കുറ്റകൃത്യങ്ങൾ നടന്നതായി അറിയാൻ കഴിഞ്ഞതോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഇ.ഡിതന്നെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നതിൽ വൈരുധ്യമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സ്വപ്നയെ ഇ.ഡി ചോദ്യംചെയ്യുമ്പോൾ ഒപ്പം വനിത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നോ എന്നതടക്കം അന്വേഷിക്കേണ്ട വിഷയമാണെന്നും സർക്കാർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതിയായ സ്വപ്ന സുരേഷിെന ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിെച്ചന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെയും ഉന്നതർക്കെതിരെ മൊഴി നൽകാൻ സമ്മർദമുണ്ടായെന്ന മറ്റൊരു പ്രതി സന്ദീപ് നായർ അയച്ച കത്തിെൻറയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനെതിരായ ഹരജികളാണ് പരിഗണനയിലുള്ളത്.
കസ്റ്റംസിന് മുന്നിൽ സ്പീക്കർ ഇന്നും ഹാജരായില്ല
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. വ്യാഴാഴ്ച രാവിലെ 11ന് എത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. രണ്ടാം തവണയാണ് വിളിപ്പിച്ചത്. എന്നാൽ, അസുഖം കാരണം വരാനാകില്ലെന്ന വിശദീകരണമാണ് ലഭിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ വിളിച്ചുവരുത്തുന്നത്. വിളിച്ചുവരുത്തുന്നതിന് വീണ്ടും നടപടി കസ്റ്റംസ് സ്വീകരിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.