Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസന പദ്ധതികളിലെ...

വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം -മന്ത്രി എം.വി ഗോവിന്ദൻ

text_fields
bookmark_border
വികസന പദ്ധതികളിലെ നേരിയ സംശയങ്ങളിലും ചർച്ചയാവാം -മന്ത്രി എം.വി ഗോവിന്ദൻ
cancel

തൃശൂർ: സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് നേരിയ സംശയങ്ങളിൽ പോലും ചർച്ച നടത്തുമെന്നും സംശയങ്ങൾ ദുരീകരിക്കുന്ന നടപടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ. തൃശൂർ കോർപറേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ്​ കെ റെയിൽ വിവാദം ചൂണ്ടിക്കാട്ടി​ മന്ത്രിയുടെ പരാമർശം.

ഭൂതകാലത്തെക്കുറിച്ച് പറഞ്ഞ് അധികം മുന്നോട്ട് പോകാനാവില്ല. ത്രസിപ്പിക്കുന്ന വർത്തമാന കാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്ത വേണം. അതിനായി പ്രവർത്തിക്കണം. ലോകത്തി​െൻറ മുമ്പിൽ വിസ്മയിപ്പിക്കാൻ കഴിയുന്ന മുന്നേറ്റത്തിന് കഴിഞ്ഞുവെന്നതാണ് കേരളത്തി​െൻറ പ്രത്യേകത. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഗുണമേന്മയുള്ള ജീവിത നിലവാരം പുലർത്തുന്നതാണ് കേരളം. ഇനിയും മുന്നേറണം.

എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കും. അതിൽ സംശയമുള്ളവരുമായി ചർച്ച നടത്തും. പറ്റില്ല എന്ന്​ പണ്ട്​ പറഞ്ഞിരുന്നതു പോലെ ഇനി പറയാനാവില്ല. കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ സംബന്ധിച്ച്​ സംവേദനത്തിന്​ മടി കാണിച്ചിട്ടു കാര്യമില്ല. സംശയിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തി‍ൽ നടക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കോർപറേഷൻ ശതാബ്ദിയുടെ ഭാഗമായി നിർമിച്ച കവാടത്തി​െൻറ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജനും ഓഫിസ് അങ്കണത്തിലെ പ്രതിമ അനാഛാദനം മന്ത്രി കെ. രാധാകൃഷ്ണനും നിർവഹിച്ചു. മന്ത്രി ആർ. ബിന്ദുവി​െൻറ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanK-Rail
News Summary - Even slight doubts about development projects can be discussed - Minister MV Govindan
Next Story