രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് 100 ശതമാനം പ്രവർത്തകരും ആഗ്രഹിക്കുന്നു-സുർജേവാല
text_fieldsന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും ചോദ്യം ചെയ്യാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിച്ചിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
99 ശതമാനമല്ല, 100 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെയാണ് ആവശ്യപ്പെടുന്നതെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഈ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നവർ, കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍, പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവര്‍ എല്ലാവരും ഇത് തന്നെ ആഗ്രഹിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിച്ചതിനാലാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയെ ആഗ്രഹിക്കുന്നതെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
എന്താണ് ഭാവിയിൽ സംഭവിക്കകുകയെന്ന് പ്രവചിക്കാൻ നമുക്കാവില്ല. എന്നാൽ നല്ല കാര്യങ്ങളാണ് സംഭവിക്കുകയെന്ന് പ്രത്യാശിക്കാമെന്നും സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.