വോേട്ടഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ വോട്ടു ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ; കുഞ്ഞനന്തന്‍റെ പേര് ചൂണ്ടിക്കാട്ടി എതിരാളികൾ
text_fieldsകണ്ണൂർ: വോേട്ടഴ്സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ അവർ ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമെന്ന് തളിപ്പറമ്പ് എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ. ഒരു കമീഷനും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ടി.പി വധക്കേസ് പ്രതി അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ പേര് ഉൾപ്പെടെ പട്ടികയിൽ ഉണ്ടെന്നും ഇവരൊക്കെ വോട്ട് ചെയ്യുമോ എന്നും ചോദിച്ച് എതിരാളികൾ സമൂഹമാധ്യമങ്ങളിൽ ഗോവിന്ദൻ മാസ്റ്റർക്ക് മറുപടിയുമായെത്തി.
വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് വിവാദം കൊഴുക്കുന്നതിനിടെയാണ് എം.വി. ഗോവിന്ദന്‍റെ പ്രതികരണം. തളിപ്പറമ്പ് മണ്ഡലത്തിൽ വോട്ട് വിഹിതം കുടുമെന്ന് പറഞ്ഞ അദ്ദേഹം, ബൂത്തുകളിൽ 99 ശതമാനമോ 100 ശതമാനമോ വോട്ടുകൾ രേഖപ്പെടുത്തിയെന്നും വരാമെന്നും അവകാശപ്പെട്ടു.
സംസ്ഥാനത്ത് നാല് ലക്ഷത്തിൽപരം ഇരട്ട വോട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണക്കുകൾ സഹിതം വ്യക്തമാക്കിയിരുന്നു. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും വോട്ട് ചേർത്ത് കള്ളവോട്ടിന് വ്യാപകശ്രമമുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇതിനിടെയാണ് 2020 ജൂണിൽ അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേര് ഇപ്പോഴും വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കാത്ത വിവരവും പുറത്തുവന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് 75ലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്‍റെ പേരുള്ളത്. ഇതിനെതിരെ കൂത്തുപറമ്പിലെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പരാതി നല്‍കിയിരുന്നു. എന്നാല്‍, കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വേരിഫിക്കേഷനില്‍നിന്ന് വ്യക്തമായതായും അതിനാല്‍ പരാതി തള്ളുന്നു എന്നുമാണ് പരാതിക്കാരന് മറുപടി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.