സംസ്ഥാനത്ത് ചോർച്ച മാത്രം -എം.എം ഹസൻ
text_fieldsമലപ്പുറം: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം ചോർച്ച മാത്രമാണുണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. കൈയേറ്റവും ചേർച്ചയും മാത്രമാണ് നടക്കുന്നത്. ബജറ്റ് ചോരുന്നു, എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോരുന്നു, മൂന്നാറിൽ ഭൂമി ൈകയേറുന്നു. ഭരണവും സമരവും പോയി ഭരണവും ചേർച്ചയുമായിരിക്കുന്നുവെന്നും ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എം.എം.മണിയും എസ്.രാജേന്ദ്രനുമെല്ലാം ഭൂമാഫിയയുടെ വാക്താക്കളാണെന്ന് പറഞ്ഞത് സി.പി.എമ്മിെൻറ തന്നെ മുതിർന്ന നേതാവായ വി.എസ്. അച്ചുതാനന്ദനാണ്. മൂന്നാറിലെ പഴയ ഒാപ്പറേഷെൻറ നേതാവാണ് അദ്ദേഹം.
ഭമി കൈയേറിയിട്ടില്ലെന്ന എസ്. രാജേന്ദ്രെൻറ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരാവകാശ രേഖയെന്നും ഹസൻ പറഞ്ഞു. ഭൂമി സ്വന്തമാണെന്നും പട്ടയമുണ്ടെന്നും പറഞ്ഞത് അസത്യമാണെന്ന് തെളിഞ്ഞതായും ഹസൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.