Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
joju george and aa rahim
cancel
Homechevron_rightNewschevron_rightKeralachevron_rightജോജു ജോർജിന്‍റെ കാർ...

ജോജു ജോർജിന്‍റെ കാർ തല്ലിത്തകർത്തത്​ കോൺഗ്രസിന്‍റെ ഗുണ്ടാ സംസ്കാരത്തിന്‍റെ തെളിവ് -എ.എ. റഹീം

text_fields
bookmark_border

തിരുവനന്തപുരം: ജോജു ജോർജിന്‍റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്‍റെ ഗുണ്ടാ സംസ്കാരത്തിന്‍റെ തെളിവാണെന്ന്​ ദേശീയ പ്രസിഡന്‍റ്​ എ.എ. റഹീം. കെ.പി.സി.സി ​പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്​ ഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്‍റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്കാരത്തെ നേരിടണം.

ഇന്ധനവില വർധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ധാർമികമായ അവകാശമില്ല. ദിനംപ്രതി ഇന്ധന വില വർധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ്. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാറാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്.

ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രത്യേക നികുതികൾ. വർധിച്ച ഈ നികുതി പിരിവിന് കരണമാകുന്നതാകട്ടെ, കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ ചെയ്തുകൊടുക്കുന്ന വൻ നികുതി ഇളവുകളാണ്. അതി സമ്പന്നർക്ക് നികുതി ഇളവ് ചെയ്യുന്നു, അവരുടെ കടങ്ങൾ എഴുതി തള്ളുന്നു. പകരം ജനങ്ങളിൽനിന്നും ഇന്ധന നികുതി അധികം ഈടാക്കുന്നു.

ഈ നയം 1991ൽ കോൺഗ്രസ്​ ആരംഭിച്ചതിന്‍റെ തുടർച്ചയാണ്. ഈ ജനവിരുദ്ധനയം നപ്പാക്കിയതിൽ കോൺഗ്രസ്​ ഇതുവരെ പശ്ചാത്തപിച്ച്​ കണ്ടിട്ടില്ല. മോദി അതിവേഗം തുടരുന്ന, കോൺഗ്രസ്​ തുടങ്ങി വെച്ച നയത്തിനെതിരെ കോൺഗ്രസ്​ തെരുവിൽ പ്രതിഷേധിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്.

കൊച്ചിയിൽ യാത്രക്കാരെ പൂർണമായും വലച്ചും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ റോഡ് ഉപരോധത്തിനാണ് കോൺഗ്രസ്​ നേതൃത്വം നൽകിയത്. ജോജു സമരത്തിന് എതിരല്ല. എന്നാൽ ഇങ്ങനെയല്ല സമരം നടത്തേണ്ടത്, ഒരു വശത്തു കൂടെയുള്ള ഗതാഗതം എങ്കിലും തടസ്സപ്പെടുത്തരുത് എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്​. അത് ന്യായവുമാണ്.

ഇന്ധന വിലവർധനവ് ഉൾപ്പെടെ പ്രശ്നങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ ഇക്കഴിഞ്ഞ മാസം അഞ്ചു ദിവസത്തെ ധർണ്ണാ സമരം നടത്തി. അവസാന ദിവസം ചക്രസ്തംഭന സമരം നടത്തി. അഞ്ചു മിനിറ്റ് ദൈർഘ്യം മാത്രമായിരുന്നു സമരം. തന്നെയുമല്ല നേരത്തെ പ്രഖ്യാപിച്ചു.

പ്രതീകാത്മകമാണ് ഇത്തരം സമരങ്ങൾ. ജനങ്ങളെ വലയ്ക്കണം എന്ന ലക്ഷ്യത്തോടെ ആകരുത്. കുറച്ചുനാളുകൾക്ക് മുമ്പ്​ സംയുക്‌ത തൊഴിലാളി യൂനിയനുകൾ റോഡ് ഉപരോധിച്ചു.

അതും ഇതുപോലെ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു സമരം. കൊച്ചിയിൽ കണ്ടത് തനി ഗുണ്ടായിസമായിരുന്നു. ജോജുവിന്‍റെ കാർ തല്ലിത്തകർത്തു. അദ്ദേഹത്തിന്​ നേർക്ക് ആക്രമണം ഉണ്ടായി. ഇത് ഗുണ്ടായിസമാണ്. സംഭവത്തോട് പ്രതികരിച്ച കെ. സുധാകരനാകട്ടെ, നിരുത്തരവാദപരമായിട്ടാണ് സംസാരിച്ചത്.

ജോജു മദ്യപിച്ചിരുന്നു, അയാൾ സ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെ.പി.സി.സി അധ്യക്ഷന്‍റെ പ്രതികരണം. എത്ര നിരുത്തരവാദപരമാണ്‌ ഈ പ്രസ്താവന. സുധാകരൻ കള്ളംപറയുകയാണ് എന്ന് ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും ബോധ്യമാകും. കോൺഗ്രസുകാർ നടത്തിയ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകുകയാണ് അദ്ദേഹം. ഇനിയും ഇങ്ങനെയൊക്കെ ഞങ്ങൾ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല -എ.എ. റഹീം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju George
News Summary - Evidence of Congress Goonda Culture -AA Rahim
Next Story