വോട്ടുയന്ത്ര വെല്ലുവിളി: രാഷ്ട്രീയപാർട്ടികൾക്ക് വൈമനസ്യം
text_fields
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച ‘വോട്ടുയന്ത്ര വെല്ലുവിളി’യിൽ പെങ്കടുക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾക്ക് വൈമനസ്യം. വോട്ടുയന്ത്രത്തിൽ കൃത്രിമത്വം തെളിയിക്കാൻ രാഷ്ട്രീയപാർട്ടികൾ നിയോഗിക്കുന്ന പ്രതിനിധികൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്ത് നൽകി. വെല്ലുവിളിയിൽ പെങ്കടുക്കാൻ കമീഷനിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി നീട്ടണമെന്ന് തൃണമൂൽ കോൺഗ്രസ് നേരേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൃണമൂലിെൻറ ആവശ്യം തള്ളിയ കമീഷൻ നേരേത്ത പ്രഖ്യാപിച്ച തീയതിക്കുള്ളിൽതന്നെ വെല്ലുവിളിയിൽ പെങ്കടുക്കാനുള്ള താൽപര്യം അറിയിക്കാൻ മറുപടി നൽകി. ആപ്, സി.പി.എം അടക്കമുള്ള പ്രമുഖപാർട്ടികൾ ഒന്നുംതന്നെ കമീഷൻ പ്രഖ്യാപിച്ച തീയതി അവസാനിക്കുേമ്പാഴും താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. വോട്ടു യന്ത്രങ്ങളിൽ തിരിമറി നടത്താൻ കഴിയുമെന്ന് തെളിയിക്കാൻ ജൂൺ മൂന്ന് മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം നൽകുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ഇതിൽ പെങ്കടുക്കാൻ താൽപര്യമുള്ള പാർട്ടികൾക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് വരെയാണ് സമയം അനുവദിച്ചത്.
വോട്ടുയന്ത്രത്തിൽ കൃത്രിമം കാട്ടാനാവുമെന്ന് തെളിയിക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കുമുന്നിൽ കമീഷൻ മുന്നോട്ടുവെച്ച മൂന്നുനടപടികൾ ലഘൂകരിക്കണമെന്നാണ് കോൺഗ്രസിെൻറ ആവശ്യം. ഇലക്േട്രാണിക് വോട്ടുയന്ത്രത്തിെൻറ കൺട്രോൾ യൂനിറ്റും ബാലറ്റ് യൂനിറ്റും പരിശോധിക്കാൻ അനുവദിക്കണമെന്നതാണ് ഇതിലൊന്ന്. യന്ത്രത്തിലെ ബട്ടൺ അമർത്താൻ മാത്രമേ അനുവദിക്കൂ, പരിശോധന സ്ഥലത്തെക്കുറിച്ചുള്ളതാണ് മൂന്നാമത്തേത്. വോട്ടുയന്ത്രം ബൂത്തുകളിലോ സ്ട്രോങ് മുറികളിലോ വെക്കുേമ്പാഴാവണം പരിശോധന എന്നതാണ് ആവശ്യം. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില അസംബ്ലി മണ്ഡലങ്ങളിലുണ്ടായ സംശയം ഉയർത്തിയാണ് ഇക്കാര്യം കോൺഗ്രസ് ആവശ്യെപ്പടുന്നത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ വോട്ടുയന്ത്രത്തിെൻറ വിശ്വാസ്യത ചോദ്യംചെയ്ത ഒരു രാഷ്ട്രീയപാർട്ടിയും ഒാൺലൈനിൽ വെല്ലുവിളിയിൽ പെങ്കടുക്കാനുള്ള താൽപര്യം രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ ഇക്കാര്യം അറിയിച്ച് വരുംദിവസം കമീഷൻ ഒരു പ്രസ്താവന പുറപ്പെടുവിക്കാനുള്ള സാധ്യതയാണുള്ളത്. വെല്ലുവിളി സ്വീകരിക്കാത്തതിനാൽ വോട്ടു യന്ത്രത്തിന് വിശ്വാസ്യതയുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ വാദം ശരിയാണെന്ന് കൂടി സമർഥിക്കാനും കഴിയും.
അതേസമയം, വോട്ടുയന്ത്രത്തിൽ കൃത്രിമത്വം നടക്കുമെന്ന് തെളിയിക്കാൻ കഴിയുമെന്ന് വെല്ലുവിളിച്ച ‘ആപ് ’ തങ്ങൾക്ക് അതിനുള്ള അവസരം നൽകാതെ കമീഷൻ ചട്ടവും നിയന്ത്രണങ്ങളും കൊണ്ടുവരുകയാണെന്ന് കുറ്റപ്പെടുത്തി കത്ത് നൽകി. യന്ത്രത്തിെൻറ പ്രവർത്തനം അട്ടിമറിക്കാമെന്ന് തെളിയിക്കാവുന്ന ‘ഹാക്കത്തോൺ’ മത്സരം സംഘടിപ്പിക്കുന്നതിനുപകരം കമീഷൻ ഒളിച്ചോടുകയാണെന്നും ആപ് കുറ്റപ്പെടുത്തി. ഇതോടെ അവർ കമീഷെൻറ വെല്ലുവിളിയിൽ പെങ്കടുക്കില്ലെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് നടപടികളിൽ പരിഷ്കരണം കൊണ്ടുവരണമെന്ന ആവശ്യമാണ് സി.പി.എമ്മിന്. ഒരു ബൂത്തിൽ കൃത്രിമത്വം നടത്താൻ കഴിയുമെങ്കിലും ഒരു മണ്ഡലത്തിലോ സംസ്ഥാനത്ത് ഒട്ടാകെയോ അട്ടിമറി നടത്തുന്നത് അസാധ്യമായിരിക്കുമെന്നും അവർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.