മുന്നാക്ക സംവരണം: യു.ഡി.എഫ് നയം ഇരട്ടത്താപ്പെന്ന് ജോസ് കെ. മാണി
text_fieldsകോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ജോസ് അഭിപ്രായപ്പെട്ടു.
പാര്‍ലമെന്‍റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നു. പാര്‍ലമെന്‍റില്‍ ഈ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ജോസ് കെ. മാണി ആരോപിച്ചു.
നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്‍റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ സംവരണം ലഭിക്കുന്നവരില്‍ നിന്നല്ല പുതിയ സംവരണം സൃഷ്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ പാര്‍ലമെന്‍റില്‍ കൂടുതല്‍ നിയമഭേദഗതികള്‍ അനിവാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.