മുന്നാക്ക സംവരണം: യു.ഡി.എഫ് തുടങ്ങി, പൂർത്തീകരിച്ച് ഇടതുമുന്നണി
text_fieldsതിരുവനന്തപുരം: മുന്നാക്ക സംവരണം സംസ്ഥാനത്ത് ആദ്യമായി അനുവദിച്ചത് യു.ഡി.എഫ് സർക്കാർ. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നരേന്ദ്രൻ പാക്കേജിെൻറ മറപിടിച്ചാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുന്നാക്ക സംവരണം നടപ്പാക്കിയത്. മുന്നാക്ക വിഭാഗത്തിലെ ബി.പി.എല്ലിൽ വരുന്ന വിദ്യാർഥികൾക്ക് ബിരുദ- ബിരുദാനന്തര കോഴ്സുകൾക്ക് 10 ശതമാനം സംവരണം നൽകാനായിരുന്നു തീരുമാനം. സാമ്പത്തിക സംവരണം നയമായി സ്വീകരിച്ച ഇടത് സർക്കാർ മുന്നാക്ക സംവരണം സർവമേഖലകളിലേക്കും വ്യാപിപ്പിച്ച് സമ്പൂർണമായി നടപ്പാക്കുകയാണ് ചെയ്യുന്നത്.
സർക്കാർ സർവീസിലെ പിന്നാക്കക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച് സമർപ്പിച്ച ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലെ കണ്ടെത്തലിെൻറ വെളിച്ചത്തിലാണ് പാക്കേജ് തയാറാക്കിയത്. കമീഷൻ റിപ്പോർട്ടിെല കണ്ടെത്തലുമായി അതിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കമീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയ ഉദ്യോഗസ്ഥതലത്തിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ നടപടി ഉണ്ടായതുമില്ല. പ്രതിനിധ്യക്കുറവ് ഭാവിയിൽ തടയുന്ന നടപടികളും ഉണ്ടായില്ല.
പിന്നാക്കവിഭാഗങ്ങളുടെ ടേൺ വരുേമ്പാൾ സംവരണസമുദായ ഉദ്യോഗാർഥി ഇല്ലെങ്കിൽ മറ്റൊരു സംവരണസമുദായത്തിന് നൽകുന്നതായിരുന്നു പഴയ രീതി. തൊട്ടടുത്ത റാങ്ക് ലിസ്റ്റ് വരുേമ്പാൾ അത് നേരത്തേ കടം നൽകിയ സമുദായത്തിന് മടക്കിനൽകും. ഇതുെകാണ്ട് സംവരണസമുദായത്തിെൻറ ഒരു ഒഴിവും നഷ്ടമാകില്ല. എന്നാൽ, നരേന്ദ്രൻ പാക്കേജ് വഴി ഇൗ കടംകൊടുക്കൽ അവസാനിച്ചു. ഏതെങ്കിലും സമുദായത്തിന് ആളില്ലാതെവന്നാൽ രണ്ടിൽ കുറയാത്ത തവണ എൻ.സി.എ (നോ കാൻഡിഡേറ്റ് അവൈലബിൾ) വിജ്ഞാപനം നടത്തും. ഇതിലും ആളില്ലാെത വന്നാലേ മറ്റ് വിഭാഗത്തിന് കൊടുക്കൂവെന്നായിരുന്നു ഭേദഗതി. മാത്രമല്ല സപ്ലിമെൻററി ലിസ്റ്റ് വലിപ്പം കൂട്ടുകയും ചെയ്തു. ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായതുമില്ല. പി.എസ്.സി നടപടി തന്നെ പ്രതിസന്ധിയിലായപ്പോൾ ലിസ്റ്റ് വലിപ്പം നീട്ടുന്നത് അവസാനിപ്പിക്കുകയും ചെയ്തു. എൻ.സി.എ നിയമനങ്ങൾ അനിശ്ചിതമായി നീളുകയും ചെയ്തു.
കടംകൊടുക്കൽ അവസാനിപ്പിച്ചത് പിന്നാക്കക്കാർക്ക് മാത്രം ബാധകമായ കാര്യമാണ്. ഇതിെൻറ മറവിലാണ് യു.ഡി.എഫ് സർക്കാർ ആദ്യമായി ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്നാക്കസംവരണം അനുവദിച്ചത്. നരേന്ദ്രൻ പാക്കേജിന് പിന്നാലെ എൻ.എസ്.എസിന് സർക്കാർ പാട്ടത്തിന് നൽകിയ തിരുവനന്തപുരം എം.ജി കോളജ്, നീറമൺകര എൻ.എസ്.എസ് കോളജ് എന്നിവയുടെ ഭൂമി പതിച്ചുകൊടുക്കുകയും പാട്ടക്കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്തു. സർക്കാർ സർവിസിലെ പിന്നാക്ക പ്രതിനിധ്യക്കുറവ് പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടായതുമില്ല. കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടുവരും മുമ്പുതന്നെ പിണറായി സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിത്തുടങ്ങിയിരുന്നു.
നരേന്ദ്രൻ റിപ്പോർട്ട്: പിന്നാക്ക പ്രതിനിധ്യക്കുറവിെൻറ നേർസാക്ഷ്യം
തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങൾക്ക് സർക്കാർ സർവിസിലെ പ്രാതിനിധ്യക്കുറവിെൻറ െഞട്ടിക്കുന്ന കണക്കാണ് ജ. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട്. 1970 മുതൽ 30 വർഷത്തെ നിയമന കണക്ക് നരേന്ദൻ കമീഷൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. പലതവണ ആവശ്യപ്പെട്ടശേഷം 11 വർഷത്തെ കണക്ക് മാത്രമാണ് നൽകിയത്. ഇൗ കണക്കിൽതെന്ന പിന്നാക്കവിഭാഗങ്ങൾക്ക് അനുവദിച്ച സംവരണ ശതമാനത്തിെൻറ അത്രപോലും ജീവനക്കാർ ഇല്ലെന്നായിരുന്നു കണ്ടെത്തൽ.
ഇൗഴവ വിഭാഗത്തിന് സംവരണശതമാനവുമായി താരതമ്യം ചെയ്യുേമ്പാൾ അഞ്ചുപേരുടെ കുറവുവന്നു. മുസ്ലിംകൾക്കാണ് ഏറ്റവും വലിയ കുറവ് ഉണ്ടായത്; 7383 പേർ. ലത്തീൻ കത്തോലിക്ക -4370, നാടാർ -2614, പട്ടികജാതി ക്രിസ്ത്യൻ -220, ധീവരർ -1256, ഒ.ബി.സി (68 സമുദായങ്ങൾ ഉൾെപ്പടുന്നത്) -460, വിശ്വകർമ- 147 എന്നിങ്ങനെയാണ് കമീഷൻ കണ്ടെത്തിയ കുറവ്. പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലും പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പ്രതിനിധ്യം ഇല്ല.
ഇത്രയും കാലം സംവരണം നടപ്പാക്കിയിട്ടും 50 ശതമാനം ഒാപൺ േക്വാട്ട ഉണ്ടായിട്ടും ഒരു പിന്നാക്ക സമുദായത്തിനും സംവരണവിഹിതത്തിെൻറ അത്രപോലും പ്രാതിനിധ്യം നേടാനായിെല്ലന്നാണ് റിപ്പോർട്ടിെൻറ കാതൽ. 2001 നവംബർ ഒമ്പതിനാണ് നന്ദ്രേൻ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ടി.എം. സാവൻകുട്ടി, കെ.ബി. രബീന്ദ്രൻ നായർ എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.