Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2024 8:28 AM IST Updated On
date_range 24 Aug 2024 8:28 AM ISTപ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ
text_fieldsbookmark_border
തിരുവനന്തപുരം: പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു.
അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ് ആകെ ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പാക്കുകയും ചെയ്തു.
ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story