മുംബൈയിൽ കുടുങ്ങിയ വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ മുൻ എം.പിയുടെ സഹായഹസ്തം
text_fieldsകാസർകോട്: ലോക്ഡൗണിനെ തുടർന്ന് മുംബൈയിലെ പഠനസ്ഥലത്ത് കുടുങ്ങിയ മലയാളി വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ മുൻ എം.പി പി. കരുണാകരെൻറ സഹായഹസ്തം. പാലക്കാട് അട്ടപ്പാടി സ്വദേശികളടക്കമുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 20 പട്ടികജാതി -പട്ടികവർഗ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികളാണ് മുംബൈയിലെ പഠനസ്ഥലത്ത് കുടുങ്ങിയിരുന്നത്. വിവിധ മലയാളി സമാജം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഈ വിദ്യാർഥികൾക്ക് വീട്ടിലേക്ക് പോകാൻ വഴിതുറക്കുകയായിരുന്നു.
ചൊവ്വാഴ്ച അർധരാത്രി തലപ്പാടി ചെക്പോസ്റ്റിലെത്തിയ വിദ്യാർഥികളെ യുവജനക്ഷേമ ബോർഡ് ജില്ല യുവജന കേന്ദ്രത്തിെൻറ നേതൃത്വത്തിൽ വീടുകളിലെത്തിക്കും. ഇതിനായി വാഹനം ഏർപ്പാടാക്കാനായാണ് മുൻ എം.പി പി. കരുണാകരൻ അര ലക്ഷം രൂപ നൽകിയത്.യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ എ.വി. ശിവപ്രസാദ് പി. കരുണാകരനിൽനിന്ന് തുക ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.