സ്പ്രിൻക്ലർ വിവാദം: എക്സാലോജിക് വെബ്സൈറ്റ് അടിമുടി മാറി വീണ്ടും പ്രത്യക്ഷപ്പെട്ടു EXCLUSIVE
text_fieldsബംഗളൂരു: ഡാറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടു നിൽക്കെ, ആരോപണമുനയിൽ നിൽക്കുന്ന മുഖ്യമ ന്ത്രി പിണറായി വിജയെൻറ മകൾ വീണയുടെ ഉടമസ്ഥതയിലുളള കമ്പനിയുടെ വെബ്സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ബംഗളൂര ു ഹെബ്ബാൾ ഗംഗാനഗർ ആസ്ഥാനമായ എക്സാലോജികിെൻറ വെബ്സൈറ്റാണ് വീണ്ടും പ്രവർത്തനക്ഷമമായത്.
കഴിഞ്ഞ കുറച്ചു ദ ിവസമായി വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു. തുടർന്നാണ് അടിമുടി മാറിയാണ് എക്സാലോജികിന്‍റെ പുതിയ വെബ്ൈസറ്റ് ഞായറാഴ്ച വീണ്ടും പ്രത്യക്ഷപ്പെട്ടത്. സ്പ്രിൻക്ലർ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ െഎ.ടി കമ്പനിക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഇരു കമ്പനികളുടെയും വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ മറച്ചുവെക്കപ്പെട്ടതായും ഇതു സംബന്ധിച്ച് പി.ടി. തോമസ് എം.എൽ.എ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ഏറെ മാറ്റങ്ങൾ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും വെബ്ൈസറ്റ് മാറ്റി രൂപകൽപന ചെ്യ്തിരിക്കുന്നുവെന്ന് എക്സാലോജികിെൻറ ലിൻകെഡിൻ പ്രൊഫൈലിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2014 സെപ്റ്റംബറിൽ ആരംഭിച്ച കമ്പനിയുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡുകളൊന്നും പുതിയ വെബ്സൈറ്റിലില്ല.
മാനേജിങ് ഡയറക്ടർ ഉൾപ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേരുവിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. കോൺടാക്ട് ചെയ്യാൻ ഒരു ഫോൺ നമ്പർ നൽകിയതിനൊപ്പം വാട്ട്സ്ആപ് മെസേജ് വഴി ബന്ധപ്പെടാനുള്ള സൂചനയുമാണ് നൽകിയിട്ടുള്ളത്. പ്രൊഡക്ട്സ് റിവ്യൂ വൈകാതെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുമെന്നും വെബ്സൈറ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.