മഹാരാജാസിൽ മൊബൈല്‍ ഫോൺ വെളിച്ചത്തിലെഴുതിയ പരീക്ഷ റദ്ദാക്കി
text_fieldsകൊച്ചി: മഹാരാജാസ് കോളജില്‍ വിദ്യാർഥികൾ മൊബൈല്‍ ഫോൺ വെളിച്ചത്തിലെഴുതിയ പരീക്ഷകള്‍ റദ്ദാക്കിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.അനില്‍ അറിയിച്ചു. പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളജിലെ ഒന്നാം വര്‍ഷ ബിരുദം, മൂന്നാം സെമസ്റ്റര്‍ പി.ജി പരീക്ഷകളാണ് റദ്ദാക്കിയത്.
ഏപ്രിൽ 11നാണ് വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈല്‍ ഫോൺ വെളിച്ചത്തില്‍ പരീക്ഷ നടത്തിയത്. മഴക്കാറുണ്ടായിരുന്നതിനാല്‍ സ്വാഭാവിക വെളിച്ചവും കുറഞ്ഞതോടെ അധ്യാപകരുടെ അനുമതിയോടെ വിദ്യാര്‍ഥികളെല്ലാവരും മൊബൈല്‍ ടോര്‍ച്ചിനെ ആശ്രയിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പരീക്ഷാദിവസം ഹാളിലേക്ക് കൊണ്ടുപോകുന്നത് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ നേരത്തെ വിലക്കിയതാണ്. സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണ്‍ എന്നിവക്കും വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ കയറ്റിയതാണ് വിവാദമായത്.
സംഭവദിവസം രാവിലെ മുതല്‍ കോളജില്‍ വൈദ്യുതിയില്ലായിരുന്നു. ജനറേറ്ററില്‍ നിന്നും വൈദ്യുതി ലഭിച്ചില്ല. 54 ലക്ഷം രൂപ മുടക്കി കോളജിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഒരുക്കിയിരുന്നെങ്കിലും അവശ്യഘട്ടത്തില്‍ പ്രയോജനപ്പെട്ടില്ല. 77 ലക്ഷത്തിന്‍റെ ജനറേറ്റർ ഇവിടെയുണ്ടെങ്കിലും അതും പ്രവര്‍ത്തിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.