പരീക്ഷത്തട്ടിപ്പ്: സ്കൂളിലെ മുഴുവൻ ഉത്തരക്കടലാസുകളും പരിശോധിക്കാൻ ശിപാർശ
text_fieldsകോഴിക്കോട് /തിരുവനന്തപുരം: അധ്യാപകൻ ഉത്തരക്കടലാസുകൾ തിരുത്തിയ സംഭവത്തിൽ മുക്കം നീലേശ്വരം ഗവ. ഹയർ െസക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ മുഴു വൻ ഉത്തരക്കടലാസുകളും വിശദമായി പുനഃപരിശോധിക്കും. മുൻ വർഷങ്ങളിലെയടക്കം ഉത്ത രക്കടലാസുകൾ പരിശോധിച്ച് വിശദമായ അന്വേഷണത്തിന് പരീക്ഷ സെക്രട്ടറിയുടെ റിപ്പ ോർട്ടിൽ ശിപാർശ ചെയ്തു. എന്നാൽ, പുറത്തുവന്ന പരീക്ഷഫലത്തിൽ മാറ്റമുണ്ടാകില്ല.
ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻവർഷങ്ങളിലും സ്കൂള ിലുണ്ടായിരുന്നതിനാലാണ് കൂടുതൽ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ശിപാർശ ചെയ്തത്. ഇൗ വർഷം പ്ലസ് ടു മൂല്യനിർണയ ക്യാമ്പിൽ ഒന്നിലധികം ഉത്തരക്കടലാസുകളിൽ ഒരേ കൈയക്ഷരം കണ്ടതാണ് പരീക്ഷതട്ടിപ്പ് പിടിക്കപ്പെടാൻ കാരണം.
ഒരു ഉത്തരക്കടലാസിൽ വീതം തട്ടിപ്പ് നടത്തിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്കൂളിൽ നടത്തിയ തെളിവെടുപ്പിെൻറ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഹയർ സെക്കൻഡറി ഡയറക്ടർക്കും നൽകിയ റിപ്പോർട്ടിലാണ് പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദെൻറ ശിപാർശ. പരീക്ഷ പേപ്പറുകൾ ക്യാമ്പുകളിൽനിന്ന് വരുത്തി കൂടുതൽ പരിശോധന നടത്തും.
നീലേശ്വരം സ്കൂളിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുണ്ടെന്നാണ് റിേപ്പാർട്ടിൽ പറയുന്നത്. ഒേട്ടറെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ മെയിൻ ഷീറ്റിന് പുറമേ, അധിക ഷീറ്റ് വാങ്ങിയത് സ്കൂൾ അധികൃതർ വെട്ടിത്തിരുത്തിയിട്ടുണ്ട്.
പല വിദ്യാർഥികളും അധിക ഷീറ്റ് വാങ്ങിയിട്ടില്ലെന്ന രീതിയിലാണ് വെട്ടിത്തിരുത്തിയത്. എന്നാൽ, ഇൗ വിദ്യാർഥികളിൽനിന്ന് ലഭിച്ച മൊഴിപ്രകാരം ഇവർ അധികഷീറ്റ് വാങ്ങിയതായും പരീക്ഷ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇൗ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് ശിപാർശ. പരീക്ഷഹാളിൽനിന്ന് ഇൻവിജിലേറ്റർ കൊണ്ടുവന്ന അധിക ഷീറ്റുകൾ സംബന്ധിച്ച വിവരങ്ങളിൽ പിന്നീട് വെട്ടിത്തിരുത്തൽ വരുത്തുകയായിരുന്നു. അധ്യാപകൻ പരീക്ഷ എഴുതിയതിനെ തുടർന്ന് ഫലം തടഞ്ഞുവെച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷ അടുത്ത സേ പരീക്ഷക്കൊപ്പം സൗജന്യമായി എഴുതാൻ അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്.
രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ ജൂലൈയിൽ നടക്കുന്ന ഇംപ്രൂവ്മെൻറ് പരീക്ഷക്കൊപ്പം സൗജന്യമായി എഴുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.