സ്വാശ്രയ എൻജിനീയറിങ്; മാനേജ്മെൻറ് സീറ്റുകളിലേക്ക് പ്രത്യേക പ്രവേശന പരീക്ഷ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 120 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മാനേജ്മെൻറ് േക്വാട്ട സീറ്റുകളിൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുന്നു. പ്രവേശന, ഫീസ് നിർണയ മേൽനോട്ട ചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് പ്രത്യേകപരീക്ഷ നടത്തുന്നത്. മേയ് 28ന് നടത്തുന്ന പരീക്ഷക്കായി കമ്മിറ്റിയുടെ അംഗീകാരത്തോടെ കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെൻറ്സ് അസോസിയേഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
എൻജിനീയറിങ് പ്രവേശനത്തിനായി പ്രവേശന പരീക്ഷകമീഷണർ പ്രത്യേകം പരീക്ഷ നടത്തുന്നുണ്ട്. സർക്കാർ, എയ്ഡഡ് കോളജുകളിലെ സീറ്റുകളിലേക്കും സർക്കാറുമായി കരാർ ഒപ്പിടുന്ന സ്വാശ്രയ കോളജുകളിലെ 50ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനപരീക്ഷകമീഷണർ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാനേജ്മെൻറ് േക്വാട്ടയിൽ ഉൾപ്പെടെ ഒേട്ടറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതെന്നാണ് സൂചന.
കഴിഞ്ഞവർഷം പ്രവേശനപരീക്ഷ കമീഷണറുടെ റാങ്ക്പട്ടികയിൽ നിന്നുതന്നെയായിരുന്നു മാനേജ്മെൻറ് േക്വാട്ടയിലേക്കും പ്രവേശനം നടത്തിയത്. ഇത്തവണ മാനേജ്മെൻറ് േക്വാട്ട സീറ്റുകൾക്കുപുറമെ സർക്കാർ അലോട്ട്മെൻറിനുശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്കും ഇൗ പരീക്ഷയുടെ റാങ്ക്പട്ടികയിൽ നിന്ന് പ്രവേശനം നടത്താൻ അനുമതിയുണ്ട്.
എന്നാൽ, ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷന് കീഴിലുള്ള കോളജുകൾ ഇൗ പരീക്ഷയിൽ പെങ്കടുക്കുന്നില്ല. കേരള എൻജിനീയറിങ് എൻട്രൻസ് 2017 (KEE 2017) എന്ന പേരിലായിരിക്കും ഇൗ പരീക്ഷ അറിയപ്പെടുക. www.ksfecma.com എന്ന മാനേജ്മെൻറ്സ് അസോസിയേഷെൻറ വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു. മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. മേയ് 18ന് അപേക്ഷകരുടെ വിവരങ്ങൾ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് കൈമാറണം.
മേയ് 20 മുതൽ ഒാൺലൈൻ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 28ന് നടക്കുന്ന പരീക്ഷയുടെ ഫലം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കും. അസോസിയേഷൻ മെംബർ കോളജുകളിലേക്ക് ഒാൺലൈൻ ആയി അലോട്ട്മെൻറ് നടത്തും. ജൂൺ ആറിന് തുടങ്ങുന്ന പ്രേവശനനടപടികൾ ആഗസ്റ്റ് 15 വരെ നീളും.
120 വീതം മാർക്കിനുള്ള മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലാണ് പ്രവേശനപരീക്ഷ നടത്തുക. അഞ്ച് മാർക്കിനുള്ള ചോദ്യങ്ങൾ പൊതുവിജ്ഞാനവും ഇംഗ്ലീഷ്പരിജ്ഞാനവും പരിശോധിക്കാനായിരിക്കും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ. മേയ് 28ന് രാവിലെ 10 മുതൽ 12.30 വരെ മാത്സ്പരീക്ഷയും ഉച്ചക്ക് ശേഷം രണ്ട് മുതൽ 4.30 വരെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും നടക്കും. രണ്ട് പേപ്പറുകളിലും 10 മാർക്ക് വീതം ലഭിക്കുന്നവർ പ്രവേശനത്തിന് യോഗ്യത നേടും.
ഹയർ സെക്കൻഡറിപരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ഒന്നിച്ച് 45 ശതമാനം മാർക്കോടെ വിജയിച്ചവർക്കായിരിക്കും മാനേജ്മെൻറ് േക്വാട്ട സീറ്റുകളിൽ പ്രവേശനത്തിന് യോഗ്യതയുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.