ഉടുമ്പൻചോലയിലെ കള്ളവോട്ട്: റെക്കോഡ് റൂം തുറന്ന് പരിശോധിക്കാൻ നടപടി
text_fieldsചെറുതോണി: മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ സി.പി.എം കള്ളവോട്ട് ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാന ത്തിൽ ഇലക്ഷൻ വിഭാഗത്തിലെ റെക്കോഡ് റൂം തുറന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പൈ നാവ് ഏകലവ്യ എം.ആർ.എസ് സ്കൂളിലെ സ്ട്രോങ് റൂം തുറക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയതായി ഇടുക് കി ജില്ല കലക്ടര്‍ എച്ച്. ദിനേശ് അറിയിച്ചു.
ഇക്കാര്യത്തിൽ ചൊവ്വാഴ്ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തും. ഇതിൽ സമവായമുണ്ടായാൽ മാത്രമേ, റെക്കോഡ് റൂം തുറന്ന് പരിശോധിക്കൂ. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പൈനാവ് എം.ആർ.എസിൽതന്നെയാണ് റെക്കോഡ് റൂം. കഴിഞ്ഞ ഒമ്പതിന് ബൂത്തുതല ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി കലക്ടർ വിശദീകരണം തേടിയിരുന്നു. എന്നാൽ, വ്യക്തമായ മറുപടി ഇവരിൽനിന്നുണ്ടായില്ല. ആരോപണ വിധേയനായ വോട്ടർ രഞ്ജിത്തിന് രണ്ട് വോട്ടു രസീത് നൽകിയിട്ടുണ്ടോയെന്നറിയുന്നതിനാണ് മൂന്ന് ബൂത്തുതല ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തിയത്.
ഡി.വൈ.എഫ്.ഐ നേതാവായ രഞ്ജിത് കള്ളവോട്ട് ചെയ്തുവെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറിെൻറ ആരോപണത്തെ തുടർന്നാണ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. വോട്ടുചെയ്തുവെന്ന് പറയുന്ന രഞ്ജിത്തിനെ കലക്ടർ ചൊവ്വാഴ്ച വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ആരോപണം നിഷേധിക്കുകയും ഒറ്റവോട്ട് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും തെൻറ കൈവശം ഒരു തിരിച്ചറിയൽ കാർഡ് മാത്രമേ ഉള്ളൂവെന്നുമാണ് രഞ്ജിത്തിെൻറ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.