സാധ്യമാകുന്ന പരീക്ഷകളും മൂല്യനിർണയവും ഒാൺലൈനിൽ നടത്തും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സാധ്യമാകുന്ന പരീക്ഷകൾ ഒാൺലൈനിൽ നടത്താൻ വിദ്യാഭ് യാസവകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എസ്.എൽ.സി പരീ ക്ഷക്കൊന്നും ഇൗ രീതി അവലംബിക്കാനാകില്ല. സാധ്യമായത് മാത്രമാണ് ഇൗ രീതിയിൽ പരിഗണ ിക്കുന്നത്. പരീക്ഷകളുടെ മൂല്യനിർണയവും ഒാൺലൈൻ വഴിയാക്കാനുള്ള സാധ്യതകളാരായുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലയിടങ്ങളിൽ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെടും. ലോക്ഡൗൺ നീട്ടുന്ന കാര്യത്തിലോ നിയന്ത്രണങ്ങൾ ഇളവുവരുത്തുന്ന കാര്യത്തിലോ സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല. ഇൗ മാസം 11ന് പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറസിനുശേഷം നിലപാട് സ്വീകരിക്കും.
കോവിഡ് പരിശോധനക്കുള്ള കിറ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് 20000 കിറ്റുകൾ െഎ.സി.എം.ആറിൽനിന്ന് നാളെ ലഭ്യമാക്കും. കോവിഡ് ചികിത്സക്ക് ആവശ്യമെങ്കിൽ ലഭ്യമാക്കുന്നതിന് 1.73 ലക്ഷം കിടക്കകൾ മരാമത്ത് വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ചരക്കുഗതാഗതം കൂടുതൽ കാര്യക്ഷമമായിട്ടുണ്ട്. ദുഃഖവെള്ളി ദിവസത്തിൽ റേഷൻ കടകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടില്ല.
പ്രധാന പ്രഖ്യാപനങ്ങൾ
•കെട്ടിടനിർമാണത്തിന് നൽകിയ പെർമിറ്റുകൾ ലോക്ഡൗൺ കാലത്ത് അവസാനിക്കുമെന്നതിനാൽ ഇവയുടെ സമയപരിധി നീട്ടും.
•കണ്ണടക്കടകൾക്ക് ആഴ്ചയിൽ ഒരുദിവസം തുറക്കാൻ അനുമതി നൽകും
•മാധ്യമപ്രവർത്തകർക്ക് പെൻഷൻ അംശാദായം അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.