എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക.
ഇൗ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുകയായിരുന്നു.
അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന് നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന് സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച് 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്തതാണ്.
എന്നാൽ, ഏപ്രിൽ ആറിന് നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിന് ശേഷം നടത്തുന്ന തരത്തിൽ പരീക്ഷ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുകയായിരുന്നു സർക്കാർ. സർക്കാറിന്റെ നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. അധ്യാപകരെയടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും ഉപയോഗിക്കാനാണ് പരീക്ഷ നീട്ടുന്നതെന്ന ആക്ഷേപം പലരും ഉന്നയിക്കുകയും ചെയ്തു.
എന്നാൽ, പരീക്ഷ നീട്ടണമെന്ന നിലപാടിൽ തന്നെയായിരുന്നു സർക്കാർ. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.
എസ്.എസ്.എൽ.സി ടൈംടേബിൾ
- ഏപ്രിൽ 8 ഉച്ചക്ക് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് ഒന്ന്
- 9 - ഉച്ചക്ക് 2.40 മുതൽ 4.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്
- 12 -1.40-4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
- 15 -രാവിലെ 9.40-12.30 സോഷ്യൽ സയൻസ്
- 19 -9.40-11.30 ഒന്നാം ഭാഷ പാർട്ട് രണ്ട്
- 21 -9.40-11.30 ഫിസിക്സ്
- 23 -9.40-11.30 ബയോളജി
- 27 -9.40 -12.30 മാത്സ്
- 29 -9.40-11.30 കെമിസ്ട്രി
ഹയർസെക്കൻഡറി
- ഏപ്രിൽ 8 -രാവിലെ 9.40 മുതൽ സോഷ്യോളജി/ ആന്ത്രപ്പോളജി/ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഒാൾഡ്)/ ഇലക്ട്രോണിക് സിസ്റ്റംസ്
- 9 -പാർട്ട് രണ്ട് ലാംേഗ്വജസ്/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഒാൾഡ്)/കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
- 12 -കെമിസ്ട്രി/ ഹിസ്റ്ററി/ ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ/ ബിസിനസ് സ്റ്റഡീസ്/ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
- 16 -മാത്സ്/ പാർട്ട് മൂന്ന് ലാംേഗ്വജസ്/ സംസ്കൃതം ശാസ്ത്ര/ സൈക്കോളജി.
- 20 -ജ്യോഗ്രഫി/ മ്യൂസിക്/ സോഷ്യൽ വർക്ക്/ ജിയോളജി/ അക്കൗണ്ടൻസി
- 22 -പാർട്ട് ഒന്ന് ഇംഗ്ലീഷ്
- 26 -ഹോം സയൻസ്/ഗാന്ധിയൻ സ്റ്റഡീസ്/ ഫിലോസഫി/ ജേണലിസം/ കമ്പ്യൂട്ടർ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്.
- 28 -ഫിസിക്സ്/ഇക്കണോമിക്സ്
- 30 -ബയോളജി/ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്/ സംസ്കൃതം സാഹിത്യ/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇംഗ്ലീഷ് ലിറ്ററേച്ചർ
- ആർട്ട് വിഷയങ്ങൾ
- ഏപ്രിൽ 8 -മെയിൻ
- 9 -പാർട്ട് രണ്ട് ലാംേഗ്വജസ്
- 12 -സബ്സിഡിയറി
- 16 -എയ്സ്തറ്റിക്
- 20 -സംസ്കൃതം
- 22 -പാർട്ട് ഒന്ന് ഇംഗ്ലീഷ്
- 26 -ലിറ്ററേച്ചർ
വി.എച്ച്.എസ്.ഇ
- ഏപ്രിൽ 9 - തിയറി
- 12- ബിസിനസ് സ്റ്റഡീസ്/
- ഹിസ്റ്ററി/ കെമിസ്ട്രി
- 16- മാത്സ്
- 20- ജിയോഗ്രഫി/ അക്കൗണ്ടൻസി
- 22- ഇംഗ്ലീഷ്
- 26- എൻറർപ്രണർഷിപ് ഡെവലപ്മെൻറ്/ജി.എഫ്.സി
- 28 - ഫിസിക്സ്/ ഇക്കണോമിക്സ്
- 30- ബയോളജി/മാനേജ്മെൻറ്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.