പരാതി കൊണ്ട് പൊറുതിമുട്ടി, പൊലീസിനെ ‘നന്നാക്കാൻ’ ഇന്ന് ക്ലാസ്
text_fieldsതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള മോശം പെരുമാറ്റം വ്യാപക പരാതിക്കിടയാക്കിയ സാഹചര്യത്തിൽ പൊലീസിനെ ‘നന്നാക്കാനുള്ള’ ശ്രമങ്ങൾ തുടങ്ങി. അതിെൻറ ഭാഗമായി എല്ലാ ജില്ലകളിലും ഇന്ന് പ്രായോഗിക പരിശീലന പരിപാടി നടത്തും. പൊലീസിെൻറ പെരുമാറ്റം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായ സാഹചര്യത്തിലാണിത്.
ഇക്കാര്യം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചർച്ച നടത്തി. പൊലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടി. ഗതാഗത പരിശോധനാ വേളയിലും മറ്റ് സമാന സന്ദർഭങ്ങളിലും ശരിയായ പരിശോധനാ രീതികളും പെരുമാറ്റവും ഉറപ്പുവരുത്തുന്നതിന് ഒരു മണിക്കൂർ അടിയന്തര പ്രായോഗിക പരിശീലനം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും നൽകാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ജില്ല പൊലീസ് മേധാവികൾക്കുള്ള നിർദേശം. ഇന്ന് രാവിലെ 11 മണി മുതലാണ് പരിശീലനം.
ഗതാഗത പരിശോധനാ വേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച് നിലവിലെ സർക്കുലറുകളിലെ നിദേശങ്ങൾക്കൊപ്പം പ്രായോഗിക സന്ദർഭങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവർ സ്പീഡിൽ സഞ്ചരിക്കുന്ന കാർ തുടങ്ങി വിവിധ സന്ദർഭങ്ങളിൽ എങ്ങനെയാണ് പരിശോധന നടത്തേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നൽകേണ്ടത്.
പൊതുവിൽ വാഹന യാത്രികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങളും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തണം. ഹൈവേ പേട്രാൾ ഉദ്യോഗസ്ഥർ, ട്രാഫിക് െപാലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം പരിശീലനത്തിൽ പെങ്കടുക്കണം. പരിശീലനം ആവർത്തിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.