എക്സൈസ് ഭരണം കൈപിടിയിലാക്കി സർവിസ് സംഘടനകൾ
text_fieldsപാലക്കാട്: വ്യാജമദ്യം നിർബാധം ഒഴുകി ദുരന്തങ്ങൾ അരങ്ങേറുേമ്പാഴും എക്സൈസിൽ നടപ്പാകുന്നത് സർവിസ് സംഘടനകളുടെ നിക്ഷിപ്ത താൽപര്യങ്ങൾ. സേനയുടെ ദൈനംദിന പ്രവർത്തനത്തിൽ സംഘടന ഇടപെടുന്നത് വകുപ്പിെൻറ കാര്യക്ഷമത ബാധിക്കുന്നു. രണ്ട് സംഘടനകളാണ് എക്സൈസിൽ ഉള്ളത്. പരിശോധന ഉൾപ്പെെടയുള്ള ദൈനദിന പ്രവർത്തനങ്ങളിൽ സംഘടന ഇടപെടുന്നതായിട്ടാണ് ആരോപണം.
അതിനാൽ രഹസ്യ സ്വഭാവമുള്ള പല പ്രവർത്തനങ്ങളും ജീവനകാർക്ക് നിർഭയം ചെയ്യുന്നതിന് ഏറെ പരിമിതകളുണ്ടെന്ന് പറയുന്നു. സംഘടനകളുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സ്ഥലം മാറ്റുകയോ, അപ്രധാന മേഖലകളായ വിമുക്തി, എക്സൈസ് അക്കാദമി, എക്സൈസ് വെയർഹൗസ് തുടങ്ങിയ തസ്തികളിലേക്ക് മാറ്റുകയാണ് പതിവ്.
തൃത്താല സ്പിരിറ്റ് കേസിൽ ഇടപെട്ട് പട്ടാമ്പിക്കാരനായ ജീവനക്കാരനെ മണ്ണാർക്കാട് റേഞ്ചിലേക്ക് സ്ഥലം മാറ്റി.
ബാറുകളിലും ബവ്കോ, കൺസ്യൂമർ ഔട്ട്െലറ്റുകളിലും പല ബ്രാൻഡുകളുടെയും വ്യാജൻ സുലഭമാണ്. അതേസമയം, എക്സൈസ് ശേഖരിക്കുന്ന സാമ്പളിൽ അളവും അനുപാതവും കൃത്യമാണ്. വിവിധ ജില്ലകളിലെ ഷാപ്പുകളിലേക്ക് ചിറ്റൂർ മേഖലയിലെ തോപ്പുകളിൽനിന്നാണ്. എന്നാൽ, തോപ്പുകളിൽ ഉൽപാദിപ്പിക്കുന്ന കള്ളിെൻറ അളവിലും തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും കള്ളിെൻറ അളവിൽ കുറവ് വന്നിട്ടില്ല.
2016ൽ ആരംഭിച്ച വിമുക്തിയിൽ ഇതുവരെ ഏകദേശം 25 കോടി രൂപ െചലവഴിച്ചിട്ടുണ്ട്. ഇത്രയും പണം െചലവഴിച്ചെട്ടും പദ്ധതി ലക്ഷ്യം കാണുന്നതിൽ പരാജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.