വ്യാജമദ്യ നിർമാണക്കേസിലെ മുഖ്യപ്രതിയുടെ കെട്ടിടത്തിൽ എക്സൈസ് െചക്ക്പോസ്റ്റ്
text_fieldsപാലക്കാട്: വടക്കേഞ്ചരിക്ക് സമീപം അണക്കപ്പാറയിലെ എക്സൈസ് െചക്ക്പോസ്റ്റ് പ്രവർത്തിക്കുന്നത് വ്യാജമദ്യ നിർമാണ കേസിലെ മുഖ്യപ്രതി വി.വി. സോമശേഖരെൻറ കെട്ടിടത്തിൽ. കേസിലെ മറ്റൊരു പ്രതി എൻ.സി. വിൻസെൻറിനുകൂടി പങ്കാളിത്തമുള്ള കെട്ടിടമാണിത്.
വടക്കേഞ്ചരി ഗ്രാമപഞ്ചായത്തിൽനിന്നുള്ള, കെട്ടിടത്തിെൻറ ഉടമസ്ഥാവകാശ രേഖകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സോമശേഖരെൻറ വ്യാജമദ്യനിർമാണ കേന്ദ്രത്തിൽനിന്ന് സ്പിരിറ്റ് ചേർത്ത കള്ള്, ഷാപ്പുകളിലേക്ക് പോകുന്നത് ഇൗ െചക്ക്പോസ്റ്റ് കടന്നാണ്. കള്ളുചെത്തിെൻറ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ കള്ളുമായെത്തുന്ന വാഹനം ചെക്ക്പോസ്റ്റ് കടത്തിവിടാവൂവെന്നാണ് എക്സൈസ് ചട്ടം. എന്നാൽ, ഇവിടെ പ്രതികളുടെ സ്വാധീനത്തിൽ നിയമങ്ങൾ എല്ലാം കാറ്റിൽപറന്നു.
വടക്കഞ്ചേരി അണക്കപ്പാറയിൽ സ്പിരിറ്റ് ഉപേയാഗിച്ച് വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം പാലക്കാട് ജില്ല എക്സൈസിനെ അറിയിക്കാതെ, എക്സൈസ് കമീഷണറുടെ എൻഫോഴ്സ്െമൻറ് സ്ക്വാഡ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചയാണ് റെയ്ഡ് ചെയ്തത്. ഗോഡൗണിലും ഒരു വീട്ടിലുമായി നടത്തിയ റെയ്ഡിൽ 1435 ലിറ്റർ സ്പിരിറ്റും 1500 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും പിടിച്ചെടുത്തു. ഏഴുപേർ അറസ്റ്റിലുമായി. കേസിൽനിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥർക്ക് പ്രതികൾ 10 ലക്ഷം രൂപ ൈകക്കൂലി വാഗ്ദാനം ചെയ്തിരുന്നു. ലൈസൻസികളും ജീവനക്കാരും ഉൾപ്പെടെ 21 പേർക്കെതിരെയാണ് കേസ്. ഇവരിൽ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി സോമശേഖരൻ, പങ്കാളി സുഭേഷ്കുമാർ എന്നിവരടക്കം 14 പേർ ഒളിവിലാണ്. അണക്കപ്പാറയിലെ ഗോഡൗൺ നടത്തിപ്പുകാരനായ സോമശേഖരന്‍ ബിനാമിയായി ആറ് കള്ളുഷാപ്പുകളുടെ ലൈസൻസുള്ളതായും കണ്ടെത്തി. ബിനാമിയായി ലൈസൻസ് അനുവദിക്കാൻ പാടില്ലെന്നിരിക്കെയാണ് ഇത്രയും ലൈസൻസ് നേടിയത്. വർഷങ്ങളായി അബ്കാരി മേഖലയിൽ പ്രവർത്തിക്കുന്ന സോമശേഖരന്‍ ഉന്നത സ്വാധീനമുള്ളതിനാലാണ് നിയമവിരുദ്ധമായി ഷാപ്പ് ലൈസൻസുകൾ നേടിയെടുക്കാൻ കഴിഞ്ഞതെന്നാണ് സൂചന.
ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി ആറ് ലൈസൻസുകളിലായി 32 ഷാപ്പുകളിലേക്ക് ആവശ്യമായ കള്ള് വിതരണം ചെയ്യുന്നത് അണക്കപ്പാറയിലെ ഗോഡൗണിൽനിന്നായിരുന്നു. വ്യാജ കള്ള് നിർമാണ കേന്ദ്രത്തെക്കുറിച്ച് അറിവുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന് കണ്ടെത്തിയിട്ടും നടപടി കീഴുദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഒതുക്കിയതായി ആരോപണമുണ്ട്. അന്വേഷണം എൻേഫാഴ്സ്മെൻറിൽനിന്ന് എക്സൈസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത് ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നായതോടെയാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.