ജനവാസ മേഖലയിലെ മദ്യ വിൽപനശാല മാറ്റൽ; എക്സൈസ് കമീഷണർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജനവാസ മേഖലയിലെ വിദേശ മദ്യ വിൽപനശാല മാറ്റുന്നത് സംബന്ധിച്ച് എക്സൈസ് കമീഷണർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ചാലക്കുടി നഗരസഭ ഓൾഡ് ഹൈവേ ആനമല ജങ്ഷനിലെ ബെവ്കോയുടെ വിൽപന ശാല മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ജനവാസ കേന്ദ്രത്തിൽനിന്ന് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് പരിസരവാസികളാണ് ഹരജി നൽകിയിരിക്കുന്നത്. ഔട്ട്ലെറ്റ് മാറ്റണമെന്ന് ചാലക്കുടി നഗരസഭയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരജി ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.