പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: ഇനിമുതൽ കസ്റ്റഡി മരണങ്ങളിലെ അന്വേഷണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാവറട്ടിയിൽ രഞ്ജിത്കുമാർ കസ്റ്റഡിയിൽ മരിച്ച കേസ് സി.ബി.െഎക്ക് വിടാൻ തീരുമാനമായി. നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസും സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്ത് വരുന്ന കേസുകൾ പുറത്തുള്ള ഏജൻസിയായ സി.ബി.െഎ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സുപ്രീംേകാടതി നിർദേശിച്ചിരുന്നു. പാവറട്ടിയിലെ കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ട് ഇൗ വിധി കേരളത്തിൽ നടപ്പാക്കിത്തുടങ്ങുകയാണ്.
തൃശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെൻറ് ആൻറി നാർകോട്ടിക് സ്ക്വാഡിെൻറ കസ്റ്റഡിയിലിരിക്കെയാണ് തിരൂര്‍ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാര്‍ മരണപ്പെട്ടത്. നാർകോട്ടിക് സ്ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാന്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐയെ ഏൽപിക്കുക.
തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒക്ടോബർ ഒന്നിന് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത് കുമാറിനെ പിന്നീട് എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിെച്ചങ്കിലും മരിച്ചനിലയിലായിരുന്നു. തലയിലെ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ റിമാൻഡിലാണ്. ചിലർ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.