എക്സൈസിലെ കസ്റ്റഡി മരണം; എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: കഞ്ചാവുമായി പിടിയിലായ മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ്പ്രിവൻറീവ് ഓഫീസർമാരായ വി.എ.ഉമ്മർ, എം.ജി.അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ, വി.എം.സ്മിബിൻ, എം.ഒ.ബെന്നി, മഹേഷ്, ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കമീഷണർ സസ്പെൻഡ് ചെയ്തത്. രണ്ട് ദിവസങ്ങളിലായി തെളിവെടുപ്പ് നടത്തിയ എക്സൈസ് അഡീഷണൽ കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കെണ്ടത്തി നടപടിക്ക് ശിപാർശ ചെയ്തത്.
എട്ട് പേരും ഒളിവിൽ പോയതായി സൂചനയുണ്ട്. വൈകീട്ട് മൊഴിയെടുക്കാൻ അസി.കമ്മീഷണർ ഓഫീസിൽ ഹാജരാവാൻ നിർദേശിെച്ചങ്കിലും ആരും ഹാജരായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രഞ്ജിത്തിെൻറ മരണം കടുത്ത മർദനം മൂലമാണെന്ന് കണ്ടെത്തലിനെ തുടർന്ന് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും ശനിയാഴ്ച കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിരുന്നില്ല.
എട്ട് പേരടങ്ങുന്ന സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെങ്കിലും പൊലീസിൽ നിന്ന് എക്സൈസിലെത്തിയ രണ്ട് പേരാണ് ഇയാളെ കടുത്ത മർദ്ദനത്തിനിരയാക്കിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് ചൊവ്വാഴ്ചയാണ് മരിച്ചത്. പാവറട്ടി സാൻ ജോൺസ് ആശുപത്രിയിൽ രഞ്ജിത്തിനെ മരിച്ച നിലയിലാണ് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.