മയക്കുമരുന്ന് സംഘങ്ങൾക്ക് അന്താരാഷ്ട്ര ബന്ധം; ദേശീയ ഏജൻസികളുടെ സഹായം തേടി എക്സൈസ്
text_fieldsതിരുവനന്തപുരം: വിദേശത്തേക്കുള്ള മയക്കുമരുന്ന് കടത്തിെൻറ ഇടനാഴിയായി കേരളം മ ാറുെന്നന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ബന്ധമുള്ള ഇൗ സംഘങ്ങളെ കണ്ടെത്താൻ ദേശീയ ഏജൻസികളുടെ സഹായം തേടി എക്സൈസ്.
അടുത്തിടെ സംസ്ഥാനത്ത് രജിസ് റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലെ വർധനയും ഇവയിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായതെന്നതുമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണ. നാർേകാട്ടിക് കൺട്രോൾ ബ്യൂറോ, നാഷനൽ ഇൻെവസ്റ്റിഗേഷൻ ഏജൻസി (എൻ.െഎ.എ) എന്നിവയുടെ സഹായം തേടാനാണ് നീക്കം. ലഹരികടത്ത് സംഘങ്ങൾ സമൂഹമാധ്യമങ്ങളും പുതു സാേങ്കതികവിദ്യകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽെപട്ടതിനെ തുടർന്ന് എക്സൈസ് വകുപ്പ് സൈബർ സെൽ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ ആയിരം കോടി രൂപയുടെ മയക്കുമരുന്നാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. വിദ്യാർഥികളെ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപന ശക്തമായതായാണ് വിലയിരുത്തൽ. അതിനാൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങളിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുമെന്നതിനാൽ ഹോട്ടലുകൾ ഉൾപ്പെടെ ഇടങ്ങൾ നിരീക്ഷിക്കും. ചെക്പോസ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി വാഹന പരിശോധന കർശനമാക്കും.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെൻറ് വിഭാഗങ്ങളും സംസ്ഥാനത്തിനകത്തുള്ള പൊലീസ്, വനം, റവന്യൂ, മെറെൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ പൊലീസ്, ആർ.പി.എഫ് എന്നിവയുമായി േചർന്നുള്ള സംയുക്ത പരിശോധനകളും പുരോഗമിക്കുന്നുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.