Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ 250...

സംസ്ഥാനത്തെ 250 സ്കൂളുകളെ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്നെന്ന് എക്സൈസ് ഇന്റലിജൻസ്

text_fields
bookmark_border
drugs
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 250 സ്കൂളുകളെ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളാണെന്ന് എക്സൈസ് ഇന്റലിജൻസിന്‍റെ റിപ്പോർട്ട്. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നസാധ്യതാ സ്കൂളുകളെ ക്രമപ്പെടുത്തിയത്. ഇതേതുടർന്ന്, ഈ സ്കൂളുകളിൽ ഇടക്കിടെ മിന്നൽ പരിശോധന നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി.

മിന്നൽ പരിശോധന സ്കൂൾ അധികൃതരെ അറിയിക്കും. എന്നാൽ, ദിവസം, സമയം എന്നിവ അറിയിക്കില്ല. ഈ സ്കൂളുകളുടെ പരിസരങ്ങളിൽ ബൈക്ക് പട്രോളിങ് നടത്തും.

ബസ് കാത്തിരിപ്പുകേന്ദ്രം, ഇന്റർനെറ്റ് കഫേ, ജ്യൂസ് പാർലറുകൾ തുടങ്ങിയ സ്ഥലങ്ങളിലും പട്രോളിങ് ഉണ്ടാകും.

പ്രശ്നസാധ്യത സ്കൂളുകളുടെ എണ്ണം

തിരുവനന്തപുരം: 25

കൊല്ലം: 39

പത്തനംതിട്ട: 22

ആലപ്പുഴ: 22

കോട്ടയം: 14

ഇടുക്കി: 18

എറണാകുളം: 13

തൃശൂർ: 28

പാലക്കാട്: 14

മലപ്പുറം: 15

കോഴിക്കോട്: 12

വയനാട്: 11

കണ്ണൂർ: 10

കാസർകോട്: 7

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise
News Summary - Excise intelligence says that 250 schools in the state are being monitored by drug gangs
Next Story