Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​മദ്യത്തിന്‍റെ ഹോം...

​മദ്യത്തിന്‍റെ ഹോം ഡെലിവറിയില്ലെന്ന്​ എക്​സൈസ്​ മന്ത്രി

text_fields
bookmark_border
MV Govindan
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ തൽക്കാലത്തേക്ക്​ മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി ഗോവിന്ദൻ. ഹോം ഡെലിവറി തുടങ്ങണമെങ്കിൽ നയപരമായ തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു. ബെവ്​കോ എം.ഡിയുമായി എക്​സൈസ്​ മന്ത്രി ചർച്ച നടത്തി.

അതേസമയം, മദ്യവിതരണത്തിനായി ആപ്​ പുനഃസ്ഥാപിക്കുന്നത്​ സർക്കാർ സജീവമായി പരിഗണിക്കുന്നു​ണ്ട്​. നേര​െത്ത കേരളത്തിൽ മദ്യത്തിന്‍റെ ഹോം ഡെലിവറി തുടങ്ങുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിവറേജസ്​ കോർപറേഷൻ ഇതുസംബന്ധിച്ച്​ സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ചതായും സൂചനയുണ്ടായിരുന്നു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഹോം ഡെലിവറി തുടങ്ങാൻ ബെവ്​കോ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindanexcise minister
News Summary - Excise Minister says no home delivery of liquor
Next Story