കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപനയിൽ ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. അടിസ്ഥാനമില്ലാത്ത ചർച്ചകളാണ് ഇക്കാര്യത്തിൽ നടക്കുന്നത്. എല്ലാവരുമായും കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമേ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപനയിൽ തീരുമാനമെടുക്കു. ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകക്ക് നൽകും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്കോക്കും ഇത്തരത്തിൽ അറിയിപ്പ് നൽകിയിരുന്നുവെന്നും ആന്‍റണി രാജു പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വാടകകെട്ടിടങ്ങളിൽ മദ്യവിൽപനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്കോ അറിയിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ
നേരത്തെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകളിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറക്കാനുള്ള സൗകര്യം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വാടക നൽകുമെന്ന് കെ.എസ്.ആർ.ടി.സി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.