മദ്യശാലകൾ ഇനി എക്സൈസ് വകുപ്പ് അനുവദിക്കും
text_fieldsതിരുവനന്തപുരം: മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തദ്ദേശമന്ത്രി കെ.ടി. ജലീലിനു വേണ്ടി മന്ത്രി എ.കെ. ബാലന് ആണ് രണ്ട് ബില്ലുകളും അവതരിപ്പിച്ചത്. ഇനി എക്സൈസ് വകുപ്പിെൻറ ലൈസന്സിെൻറ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനും കഴിയും.
പഞ്ചായത്തീരാജ്-നഗരപാലിക ആക്ടില്‍ ഭേദഗതി വരുത്തി നേരത്തേ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമായാണ് ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചത്. ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തി. യു.ഡി.എഫ് സര്‍ക്കാറാണ് മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിെൻറ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവന്നത്.
മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് മദ്യശാലകള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ എടുത്തുകളഞ്ഞത്. പുതിയ വ്യവസ്ഥ വരുന്നതോടെ മദ്യശാലകളുടെ കാര്യത്തില്‍ പഞ്ചായത്തുകളുടെ അധികാരം പൂര്‍ണമായി ഇല്ലാതാകും. പുതിയ ബാറുകള്‍ തുറക്കുന്നതിനും ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയിെല ബാറുകളും ബിവറേജസ് കോര്‍പറേഷെൻറ മദ്യവിൽപനശാലകളും മാറ്റി സ്ഥാപിക്കാനും ഇനി എക്സൈസ് വകുപ്പിെൻറ അനുമതി മാത്രം മതിയാകും.
സുപ്രീംകോടതി വിധി പ്രകാരം ദേശീയപാതയില്‍നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല. പ്രാദേശിക എതിര്‍പ്പുകളും ഉണ്ടായിരുന്നു. ഇതു മറികടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.