ശരീരത്തിൽ ഒളിപ്പിച്ച കോടികളുടെ കറൻസിയുമായി യുവാക്കൾ എക്സൈസ് വലയിൽ
text_fieldsകായംകുളം: ശരീരത്തിൽ ഒളിപ്പിച്ച കോടികളുടെ കറൻസിയുമായി മഹാരാഷ്ട്ര സ്വദേശികളും മലയാളിയും എക്സൈസ് വലയിൽ കുരുങ്ങി. മഹാരാഷ്ട്ര സ്വദേശികളായ കൊല്ലം താമരക്കുളം സീതാറാം നിവാസിൽ വാടകക്ക് താമസിക്കുന്ന ദീപക് (39), കാർത്തികപ്പള്ളി പിലാപ്പുഴ ദ്വാരക നിവാസിൽ അതുൽ (27), കായംകുളം ചിറക്കടവം പ്രശാന്ത് ഭവനിൽ പ്രശാന്ത് (32), കൊല്ലം കല്ലുംതാഴ വരയാൽ വിളച്ചിറയിൽ രാജേഷ് (40) എന്നിവരാണ് പിടിയിലായത്.
1.88 കോടി രൂപയാണ് കണ്ടെടുത്തത്. ഇവർ ധരിച്ച ജാക്കറ്റുകളുടെയും ബെൽറ്റുകളുടെയും അറകളിലാണ് പണം സൂക്ഷിച്ചത്. സഞ്ചരിച്ച കാറിെൻറ മാറ്റിനടിയിൽ സൂക്ഷിച്ച പണവും കണ്ടെടുത്തു. എക്സൈസ് സംഘത്തിെൻറ വാഹനപരിശോധനക്കിടെ ഹരിപ്പാട് മാധവ ജങ്ഷന് സമീപത്തുെവച്ചാണ് ഇവർ പിടിയിലായത്. സ്വർണ ഇടപാടിനായി തൃശൂരിൽ പോയി മടങ്ങുകയായിരുെന്നന്നാണ് ഇവർ പറയുന്നത്. പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് പരിശോധനക്ക് കാരണമായത്.
പണം കൈവശമുണ്ടെന്ന് മനസ്സിലാകാത്ത തരത്തിലുള്ള പ്രത്യേകതരം ജാക്കറ്റുകളാണ് ഇവർ ധരിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഇവരെ പൊലീസിന് കൈമാറുമെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ എസ്. അനീർഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.