എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീടുകയറി ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ്ചെയ്ത വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനു സമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ എസ്. സതീഷ്കുമാറിനെയും കുടുംബത്തെയും വീട്ടിൽകയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11നാണ് കേസിനാസ്പദമായ സംഭവം.
പൂന്തോപ്പ്-കാളാത്ത് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിൽപെട്ടവരാണിവർ. മാസങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.