അനുകരണീയ പെരുമാറ്റം വേണം; പരമ്പരാഗത ശൈലി വേണ്ട –ജനപ്രതിനിധികളോട് സി.പി.െഎ
text_fieldsതിരുവനന്തപുരം: തദ്ദേശഫ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാർട്ടി ജനപ്രതിനിധികൾ പൊതുജീവിതത്തിൽ അനുകരണീയ പെരുമാറ്റത്തിെൻറ മാതൃകകളായിരിക്കണമെന്ന് സി.പി.െഎ നിർദേശം. എല്ലാ ബ്രാഞ്ച് സെക്രട്ടറിമാർക്കും അയച്ച കത്തിൽ സംസ്ഥാന സെക്രട്ടറിയുടേതാണ് നിർദേശം.
വ്യക്തിപരമായ പ്രശസ്തിക്ക് മാത്രമായോ സാമ്പത്തികനേട്ടത്തിന് വേണ്ടിയോ പാർട്ടിയുടെ സൽപ്പേരിന് കളങ്കം ചാർത്തുന്ന ഒന്നും ചെയ്യാൻ പാടില്ലെന്ന് 2015 ൽ അംഗീകരിച്ച പാർട്ടി പെരുമാറ്റച്ചട്ടം ഉദ്ധരിച്ച് പറയുന്നു. ജനപ്രതിനിധികൾ പാർട്ടി ഘടകവുമായി ആലോചിച്ച് ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കണം.
അവ പരിഹരിക്കാൻ സഭാേവദിയും പൊതുവേദിയും ഉപയോഗിക്കണം. ജനപങ്കാളിത്തം ഉറപ്പാക്കി പദ്ധതികൾക്ക് രൂപം നൽകാനും അത് നടപ്പാക്കാനും മുന്നോട്ട് വരണം. ഗ്രാമസഭകൾ കൃത്യമായി വിളിച്ച് ചേർക്കണം. പരമ്പരാഗത പ്രവർത്തനശൈലി ഉപേക്ഷിക്കണം. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കണം.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്തില്ലെങ്കിൽ കോർപറേറ്റ് താൽപര്യ സംരക്ഷകരായ ബൂർഷ്വാ രാഷ്ട്രീയപാർട്ടികൾ ജനങ്ങളെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും സ്ഥാപനങ്ങളെ ഉപയോഗിക്കും. തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സി.പി.െഎക്ക് കഴിെഞ്ഞന്ന് കത്ത് വ്യക്തമാക്കുന്നു.
ഗ്രാമപഞ്ചായത്തുകളിൽ സി.പി.െഎക്ക് 1002, ബ്ലോക്കുകളിൽ 217, ജില്ല പഞ്ചായത്തുകളിൽ 46, മുനിസിപ്പാലിറ്റികളിൽ 144, കോർപറേഷനുകളിൽ 31ഉം എന്നിങ്ങനെ അംഗങ്ങളുണ്ട്. 2015 ലെ ഫലെത്തക്കാൾ കൂടുതലാണിത്. പക്ഷേ ചില അപ്രതീക്ഷിത പരാജയങ്ങൾ സി.പി.െഎക്കും എൽ.ഡി.എഫിനും ഉണ്ടായി. അവ പാർട്ടി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.