Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപൂർവയിനം പക്ഷികളും...

അപൂർവയിനം പക്ഷികളും ഓമന മൃഗങ്ങളും വർണമത്സ്യങ്ങളുമായി പ്രദർശനോത്സവം

text_fields
bookmark_border
അപൂർവയിനം പക്ഷികളും ഓമന മൃഗങ്ങളും വർണമത്സ്യങ്ങളുമായി പ്രദർശനോത്സവം
cancel

തിരുവനന്തപുരം : കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവയിനം പക്ഷികളെയും വർണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന നോംസ് ദീപാവലി ഫെസ്റ്റ് 2022 തുടങ്ങി. പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ പ്രദർശനോത്സവം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും അലങ്കാര മത്സ്യ പ്രദർശനം സിനിമാ പിന്നണി ഗായിക രാജലക്ഷ്മി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ ഇനം തത്തകൾ, അരോണ സ്വർണ്ണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികൾ മേളയുടെ ആകർഷണമാണ്.

ഇതോടൊപ്പം വ്യത്യസ്തങ്ങളായ വ്യാപാര - വിപണന സ്റ്റാളുകളും മേളയിലുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്.

കേരളത്തിൻ്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 24 ന് സമാപിക്കുന്ന മേളയുടെ പ്രദർശന സമയം ദിവസേന രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exhibition festivalrare species of birdscute animalscolorful fish
News Summary - Exhibition festival with rare species of birds, cute animals and colorful fish
Next Story