എക്സിറ്റ് പോൾ: പകച്ചും മോഹിച്ചും മുന്നണികൾ
text_fieldsകൊച്ചി: എക്സിറ്റ് പോളുകളിൽ പകച്ചും പ്രതീക്ഷിച്ചും മുന്നണികൾ. മിക്ക സർവേകളും എൽ.ഡി.എഫിെൻറ വിജയം പ്രവചിച്ചപ്പോൾ അവരുടെ ആത്മവിശ്വാസം ഇരട്ടിയായി. എന്നാൽ, യു.ഡി.എഫ് നേതൃത്വം പകച്ച് നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പോലും ഇത്തരമൊരു പ്രതിസന്ധി യു.ഡി.എഫ് അനുഭവിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സർവേ ഫലങ്ങളെ പൂർണമായും തള്ളി. താഴേതട്ടിലെ പ്രവർത്തകരുടെ സ്ഥിതി അതല്ല. അവരുടെ ആങ്കക്ക് മറുപടി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇരുമുന്നണികളും നോക്കുന്നത് ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടിലേക്കാണ്. പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് ശതമാനം 20ൽ എത്തിയാൽ പോലും യു.ഡി.എഫിന് ആശങ്കയുണ്ടാവും. ഇരു മുന്നണികളിൽനിന്നും വോട്ട് കവർന്നാണ് ബി.ജെ.പി വളർന്നതെങ്കിലും വലിയ നഷ്ടം കോൺഗ്രസിനാണ്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ കോൺഗ്രസിെൻറ പ്രതീക്ഷകളെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.
സാധാരണ ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകരുടെ മുഖ്യശത്രു സി.പി.എം ആണ്. തെരഞ്ഞെടുപ്പിൽ സി.പി.എം തോൽക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇപ്പോഴും ആ ആഗ്രഹം ബി.ജെ.പി പ്രവർത്തകർ നിലനിർത്തുന്നുണ്ട്. അത് യു.ഡി.എഫിനെ സഹായിച്ചേക്കാം. ഇൗ വോട്ടുകളുടെ വരവാണ് യു.ഡി.എഫിെൻറ വിജയപ്രതീക്ഷയെന്ന് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബു ഉൾപ്പെടെയുള്ളവർ വിശ്വസിക്കുന്നു.
ഇടതുമുന്നണിക്കുള്ളിലും സി.പി.എമ്മിലും പലയിടങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടായെന്ന് നേതാക്കൾതന്നെ സമ്മതിക്കുണ്ട്. പിണറായി വിജയെൻറയും കാനം രാജേന്ദ്രന്റെ ഏകാധിപത്യ ശൈലിക്കെതിരായി നിശ്ശബ്ദമായി വോട്ടു രേഖപ്പെടുത്തിയവർ ഇത്തവണയുണ്ട്. അതിെൻറ ഭാഗമായി ചില സ്ഥാനാർഥികൾ നിയമസഭയുടെ പടി കയറരുതെന്ന് പ്രവർത്തകർക്ക് നിർബന്ധമുണ്ട്.
അവിടങ്ങളിൽ സി.പി.എം-സി.പി.ഐ പ്രവർത്തകരുടെ വോട്ട് മറിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ബി.ജെ.പി സ്ഥാനാർഥിക്ക് വിജയ സാധ്യതയുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഏതു മുന്നണിയിലേക്ക് കേന്ദ്രീകരിക്കുമെന്നതും പ്രധാനമാണ്. ഇക്കാര്യങ്ങളും പ്രാദേശിക തലത്തിലെ അടിയൊഴുക്കുകൾ എക്സിറ്റ് പോളുകളിൽ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.