എക്സിറ്റ് പോളുകൾ തെറ്റെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: എക്സിറ്റ് പോളുകൾ തെറ്റാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി. എ മുന്നണി തെരഞ്ഞെടുപ്പിൽ വിജയം കൊയ്യുമെന്ന് എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെയാണ് എക്സിറ്റ് പോളു കെള തള്ളിപ്പറഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി രംഗത്തെത്തിയത്.
എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്നാണ് എൻെറ വിശ്വാസം. കഴിഞ്ഞ ആഴ്ചയിലാണ് ആസ്ട്രേലിയയിലെ തെരഞ്ഞെടുപ്പ് ഫലം വന്നത്. 56 ഓളം എക്സിറ്റ് പോളുകൾ തെറ്റാണെന്നാണ് ഈ ഫലം തെളിയിച്ചത്. സർവേക്കാർ സർക്കാറിൽ നിന്നുള്ളവരാണെന്ന് കരുതി ഇന്ത്യയിൽ പലരും സർവേ നടത്തിയവേരാട് യാഥാർഥ്യം പറയാനിടയില്ല. നമുക്ക് യഥാർഥ ഫലത്തിനായി 23 വരെ കാത്തിരിക്കം - ശശി തരൂർ ട്വീറ്റ് െചയ്തു.
അഭിപ്രായ വോട്ടെടുപ്പ്, എക്സിറ്റ് പോൾ ഫലങ്ങളെ അസ്ഥാനത്താക്കി ആസ്ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അപ്രതീക്ഷിത വിജയം നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിൻെറ ട്വീറ്റ്.
ഇന്ത്യയിൽ ഇന്നലെ പുറത്തിറങ്ങിയ എക്സിറ്റ് പോൾ ഫലം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് മികച്ച വിജയം നൽകുെമന്നാണ് പ്രവചിച്ചിരിക്കുന്നത്. 543ൽ 302 സീറ്റുകൾ എൻ.ഡി.എ നേടുമെന്നും യു.പി.എ 122 സീറ്റുകൾ നേടുെമന്നും പറഞ്ഞ സർവേകൾ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും കൂട്ടിച്ചേർത്തിരുന്നു. ശശി തരൂരിൻെറ മണ്ഡലമായ തിരുവനന്തപുരത്ത് താമര വിരിയുെമന്നാണ് പോൾ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.