എക്സിറ്റ് പോളുകൾ എൽ.ഡി.എഫിനൊപ്പം
text_fieldsകോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയ മാധ്യമങ്ങൾ ഏജൻസികളുമായി ചേർന്ന് നടത്തിയ പ്രധാന എക്സിറ്റ് പോളുകളെല്ലാം തുടർഭരണമാണ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യാ ടുഡേ- സീ വോട്ടർ സർവേയിൽ 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രവചനം. 20 മുതൽ 36 സീറ്റ് വരെ മാത്രമേ യു.ഡി.എഫിന് ലഭിക്കൂ. ബി.ജെ.പിക്ക് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവരും പരമാവധി രണ്ട് സീറ്റുകൾ നേടിയേക്കുമെന്നും ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു.
എ.ബി.പി-സി വോട്ടർ സർവേ എൽ.ഡി.എഫിന് 71 മുതൽ 77 വരെ സീറ്റും യു.ഡി.എഫ് 62 മുതൽ 68 വരെയും എൻ.ഡി.എക്ക് രണ്ട് സീറ്റ് വരെയും പ്രവചിക്കുന്നു.
സി.എൻ.എൻ-ന്യൂസ് 18 എൽ.ഡി.എഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യു.ഡി.എഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻ.ഡി.എക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.
റിപ്പബ്ലിക്ക് ടി.വി-സി.എൻ.എക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻ.ഡി.എക്ക് ഒന്ന് മുതൽ അഞ്ച് വരെ സീറ്റിന് സാധ്യത.
എൽ.ഡി.എഫിന് 85 സീറ്റ് വരെ ലഭിക്കുമെന്നാണ് അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ വിശകലനം ചെയ്ത് എൻ.ഡി.ടി.വി പറയുന്നത്. യു.ഡി.എഫ് 53 വരെ സീറ്റ് നേടും. ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെയാണ് നേടാനാവുകയെന്നും എൻ.ഡി.ടി.വി പറയുന്നു.
എക്സിറ്റ് പോൾ സർവേകളുടെ വിശദാംശം
പശ്ചിമ ബംഗാൾ
ഇ.ടി.ജി റിസർച്ച്:
തൃണമൂൽ 164-176. ബി.ജെ.പി 105-115. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 10-15.
ടൈംസ് നൗ - സീ വോട്ടർ:
തൃണമൂൽ 152-164. ബി.ജെ.പി 109-124. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 14-25.
റിപ്പബ്ലിക് -സി.എൻ.എക്‌സ്:
തൃണമൂൽ 128-138. ബി.ജെ.പി 138-148. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 12-21.
പി.മാർക്ക്:
തൃണമൂൽ 152-172. ബി.ജെ.പി 112-132. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 10-20.
എ.ബി.പി-സി.എൻ.എക്‌സ്:
തൃണമൂൽ 128-138. ബി.ജെ.പി 138-148. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 11-21.
ടി.വി9 ഭാരത്വർഷ്-പോൾസ്റ്റാർ :
തൃണമൂൽ 142-152. ബി.ജെ.പി 125-135. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 16-26.
ജൻകി ബാത്:
തൃണമൂൽ 104-121. ബി.ജെ.പി 162-185. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 3-9.
ന്യൂസ് എക്‌സ്:
തൃണമൂൽ 152-162. ബി.ജെ.പി 115-125. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 16-26.
ഇന്ത്യ ടി.വി -പീപ്ൾസ് പൾസ്:
തൃണമൂൽ 64-88. ബി.ജെ.പി 173-192. എൽ.ഡി.എഫ് - കോൺഗ്രസ് സഖ്യം 7-12.
തമിഴ്നാട്
റിപ്പബ്ലിക് - സി.എൻ.എക്‌സ്:
ഡി.എം.കെ 160-170. എ.ഡി.എം.കെ 56-68. എ.എം.എം.കെ 4-6.
പി-മാർക്:
ഡി.എം.കെ 165-190. എ.ഡി.എം.കെ 58-68. എ.എം.എം.കെ 4-6.
ടുഡേയ്സ് ചാണക്യ:
ഡി.എം.കെ 164-186. എ.ഡി.എം.കെ 46-68. എ.എം.എം.കെ 0.
ഇന്ത്യാ ടുഡേ- ആക്സിസ്- മൈ ഇൻഡ്യ:
ഡി.എം.കെ 175-195. എ.ഡി.എം.കെ 38-54. എ.എം.എം.കെ 1-2.
ടൈംസ് നൗ - സീ വോട്ടർ:
ഡി.എം.കെ 166. എ.ഡി.എം.കെ 64-54. എ.എം.എം.കെ 3-4.
പോണ്ടിച്ചേരി
റിപ്പബ്ലിക്-സി.എൻ.എക്‌സ്:
ബി.ജെ.പി സഖ്യം: 16-20. കോൺഗ്രസ് സഖ്യം: 11-13.
ഇന്ത്യ ടുഡേ- ആക്സിസ്- മൈ ഇൻഡ്യ:
ബി.ജെ.പി സഖ്യം: 20-24. കോൺഗ്രസ് സഖ്യം: 6-10.
അസം
ഇന്ത്യ ടുഡേ-ആക്സിസ്-മൈ ഇൻഡ്യ:
ബി.ജെ.പി 78-85. കോൺഗ്രസ് 40-50.
ടി.വി9 ഭാരത്വർഷ്-പോൾസ്റ്റാർ:
ബി.ജെ.പി 59-69. കോൺഗ്രസ് 55-65.
ന്യൂസ്24 -ടുഡേയ്സ് ചാണക്യ:
ബി.ജെ.പി 61-79. കോൺഗ്രസ് 47-65
സീ വോട്ടർ-എ.ബി.പി:
ബി.ജെ.പി 58-71. കോൺഗ്രസ് 53-66
റിപ്പബ്ലിക്-സി.എൻ.എക്‌സ്:
ബി.ജെ.പി 74-84. കോൺഗ്രസ് 40-59.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.