വീട് ക്വാറൻറീന് വിട്ടുകൊടുത്ത് പ്രവാസി
text_fieldsകൊടുങ്ങല്ലൂർ: പ്രവാസജീവിതത്തിെൻറ ആകുലതകൾക്കിടയിലും നാട്ടിലെ സ്വന്തം വീട് കോവിഡ് ക്വാറൻറീനാക്കാൻ വിട്ടുകൊടുത്ത് പ്രവാസിയുടെ മാതൃക. എസ്.എൻ പുരം പഞ്ചായത്തിലെ ശാന്തിപുരം എട്ടാം വാർഡിൽ താമസിക്കുന്ന വൈപ്പിപാടത്ത് പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ വി.കെ. ഹുസൈനാണ് വീട് പഞ്ചായത്ത് അധികൃതർക്ക് വിട്ടുകൊടുത്തത്.
ബാത്ത് റൂം അറ്റാച്ച്ഡായ നാല് മുറികൾ ഉൾക്കൊള്ളുന്നതാണ് വീട്. ദുബൈയിൽ കുടുംബസമ്മേതം താമസിക്കുന്ന ഹുസൈൻ അയൽവാസിയും വാർഡ് മെംബറുമായ പാറയിൽ ഹുസൈനെ വീട് വിട്ടുകൊടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു. പ്രവാസികൾക്ക് ഒരു പ്രയാസം വരുമ്പോൾ എന്നും അവരെ മാറോടണച്ചുനിർത്തിയ ചരിത്രമുള്ള കെ.എം.സി.സി കോവിഡ്കാലത്ത് നടപ്പാക്കുന്ന മഹത്തായ സേവനത്തിെൻറ മാതൃക പിൻപറ്റിയാണ് വീട് നൽകാൻ തീരുമാനിച്ചതെന്ന് വി.കെ. ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.