പ്രവാസത്തിന് കരുതൽ,‘എക്സ്പാറ്റ് ഗൈഡ്’; മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
text_fields‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമപങ്കാളിത്തത്തോടെ സ്മാർട്ട് ട്രാവൽ ഒരുക്കിയ ‘എക്സ്പാറ്റ് ഗൈഡ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, റീജനൽ മാനേജർ ബി. ജയപ്രകാശ്, സ്മാർട്ട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹ്മദ്, ജനറൽ മാനേജർ സഫീർ മഹ്മൂദ് എന്നിവർ സമീപം
തിരുവനന്തപുരം: ജോലിതേടി ഗൾഫ് രാഷ്ട്രങ്ങളിലെത്തുന്നവർക്ക് കുറ്റമറ്റ യാത്രാരേഖകൾ ഉറപ്പുവരുത്താനും പ്രവാസികളെ സഹായിക്കാനുമായി പ്രമുഖ യാത്രാസേവന സ്ഥാപനമായ സ്മാർട്ട് ട്രാവൽ ഒരുക്കിയ ‘എക്സ്പാറ്റ് ഗൈഡ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
‘ഗൾഫ് മാധ്യമ’ത്തിന്റെ മാധ്യമപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, റീജനൽ മാനേജർ ബി. ജയപ്രകാശ്, സ്മാർട്ട് ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹ്മദ്, ജനറൽ മാനേജർ സഫീർ മഹ്മൂദ് എന്നിവർ സംബന്ധിച്ചു.
ഗൾഫിലെത്തുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ വിസയിലും മറ്റു രേഖകളിലുമുള്ള അപാകത കാരണം നിയമനടപടിയും ശിക്ഷയും നേരിടുന്ന സംഭവങ്ങളുണ്ട്. വിസ തട്ടിപ്പിൽ കുടുങ്ങുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിലാണ് സ്മാർട്ട് ട്രാവൽ ‘എക്സ്പാറ്റ് ഗൈഡ്’ സംവിധാനത്തിന് തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ യു.എ.ഇയിൽ ആരംഭിക്കുന്ന സംവിധാനം പിന്നീട് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
ഓരോ ജി.സി.സി രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി നാട്ടിൽനിന്ന് യാത്രതിരിക്കുന്നതിന് മുമ്പുതന്നെ വിസയുടെ ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും. അതോടൊപ്പം മറ്റു നിരവധി സേവനങ്ങളും ലഭ്യമാവും. രജിസ്റ്റർചെയ്യാൻ സന്ദർശിക്കുക: https://smarttravels.ae/index.php/home/visaVerification

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.