ഒരൊറ്റ വിമാനവും ചാർട്ട് ചെയ്യാതെ നോർക്ക; പ്രവാസലോകത്ത് പ്രതിഷേധം
text_fields
മലപ്പുറം: വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ലെന്ന് വ്യാപകപരാതി. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർേട്ടഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർേട്ടഡ് സർവിസ് നടത്തിയത്.
നോർക്ക മുൻകൈ എടുത്തിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ സംഘടനകെള ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് നോർക്കയുെട നേതൃത്വത്തിലും വിമാനങ്ങൾ ചാർട്ട് ചെയ്യാമായിരുന്നു.
പ്രവാസി കേരളീയരുടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനായി എൽ.ഡി.എഫ് സർക്കാർ തുടങ്ങിയ ലോകകേരള സഭയും ഇക്കാര്യത്തിൽ പിന്നാക്കം പോയി. വിമാനങ്ങൾ ചാർട്ട് ചെയ്യാൻ ലളിതനടപടികൾ മാത്രമാണുള്ളത്. അംഗീകൃത ട്രാവൽ ഏജൻസികളുമായി സഹകരിച്ച് നോർക്ക വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ നിരക്കിൽ ഏകീകരണത്തിനും കൂടുതൽ പേർക്ക് വരാനും സഹായകരമാകുെമന്ന് പ്രവാസി സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.